x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ലു​ക്ക​ല്ലൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​നി​ൽ പു​തി​യ പ്ലാ​റ്റ്ഫോം നി​ർ​മാ​ണം തു​ട​ങ്ങി


Published: June 13, 2026 03:48 AM IST | Updated: June 13, 2026 03:48 AM IST

ഷൊ​ർ​ണൂർ: കു​ലു​ക്ക​ല്ലൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​നി​ൽ പു​തി​യ പ്ലാ​റ്റ്ഫോം നി​ർ​മാ​ണം തു​ട​ങ്ങി. ഷൊ​ർ​ണൂ​ർ- നി​ല​മ്പൂ​ർ റെ​യി​ൽ​പാ​ത​യി​ൽ പു​തി​യ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ കു​ലു​ക്ക​ല്ലൂ​രി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ലാ​റ്റ്ഫോം നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ഹാ​ൾ​ട്ട് സ്റ്റേ​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കു​ലു​ക്ക​ല്ലൂ​ർ സ്റ്റേ​ഷ​ൻ അ​ങ്ങ​നെ ബ്ലോ​ക്ക് സ്റ്റേ​ഷ​നാ​യി മാ​റി. നി​ല​വി​ൽ ഷൊ​ർ​ണൂർ- നി​ല​മ്പൂ​ർ പാ​ത​യി​ൽ വാ​ണി​യ​മ്പ​ലം, അ​ങ്ങാ​ടി​പ്പു​റം എ​ന്നീ ര​ണ്ട് ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ മാ​ത്ര​മാ​ണു​ള്ള​ത്.

പു​തു​താ​യി ര​ണ്ട് ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ഒ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ങാ​ടി​പ്പു​റം ഷൊ​ർ​ണൂർ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ൽ ആ​ണ് കു​ലു​ക്ക​ല്ലൂ​ർ സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ന്‍റെ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ലു​ക്ക​ല്ലൂ​രി​നു​പു​റ​മേ വാ​ണി​യ​മ്പ​ല​ത്തും പു​തി​യ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ വ​രു​ന്നു​ണ്ട് .

Tags : platform begins Nattuvishesham District News

Recent News

Corehub Up