x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​​നി​​പ്പ​​ള്ളി​​യിൽ പ്ലൈ​​വു​​ഡ് ഫാ​​ക്ട​​റി വേ​​ണ്ടെ​​ന്ന്; നാ​​ളെ പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​ന​​വും മാ​​ർ​​ച്ചും


Published: February 27, 2026 04:21 AM IST | Updated: February 27, 2026 04:21 AM IST

മോ​​നി​​പ്പ​​ള്ളി: ഉ​​ഴ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ മീ​​മ്പ​​ന്താ​​ന​​ത്ത് നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന പ്ലൈ​​വു​​ഡ് ഫാ​​ക്ട​​റി​​ക്കെ​​തി​​രേ ജ​​ന​​കീ​​യ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യി. ജ​​ന​​ജീ​​വി​​ത​​ത്തെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന പ്ലൈ​​വു​​ഡ് ഫാ​​ക്ട​​റി നി​​ർ​​മാ​​ണം എ​​ന്തു വി​​ല​​കൊ​​ടു​​ത്തും ത​​ട​​യു​​മെ​​ന്ന് ജ​​ന​​കീ​​യ പ്ര​​തി​​രോ​​ധ സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. ഫാ​​ക്‌​​ട​​റി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​തി​​രോ​​ധ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​ന​​വും മാ​​ർ​​ച്ചും ന​​ട​​ക്കും.

നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ച്ചി​​ക്ക​​ൽ ഹ​​രി​​ജ​​ൻ കോ​​ള​​നി​​ക്കു മു​​ന്നി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ഫാ​​ക്ട​​റി​​ക്കു മു​​ന്നി​​ൽ സ​​മാ​​പി​​ക്കും. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഷി​​ബി മ​​ത്താ​​യി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഡോ. ​​സി​​ന്ധു​​മോ​​ൾ ജേ​​ക്ക​​ബ്,വാ​​ർ​​ഡം​​ഗം സൗ​​മ്യ ജോ​​യ്, ബെ​​റ്റി ജോ​​ണി, എ​​ലി​​സ​​ബ​​ത്ത് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഉ​​ദ​​യ​​ഗി​​രി പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ് ത​​റ​​പ്പി​​ൽ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.

ആ​​ശ​​ങ്ക ശ​​ക്തം

ഫാ​​ക്ട​​റി​​യി​​ൽ നി​​ന്നു​​ണ്ടാ​​കാ​​വു​​ന്ന രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ളും ശ​​ബ്ദ, വാ​​യു, ജ​​ല മ​​ലി​​നീ​​ക​​ര​​ണ​​വും മോ​​നി​​പ്പ​​ള്ളി ടൗ​​ൺ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്ന്, ര​​ണ്ട് 14 വാ​​ർ​​ഡു​​ക​​ളി​​ലെ​​യും ഇ​​ല​​ഞ്ഞി പ​​ഞ്ചാ​​യ​​ത്തി​​ലെ​​യും ആ​​യി​​ര​​ത്തി​​ല​​ധി​​കം കു​​ടും​​ബ​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ത്തെ ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് ഉ​​യ​​രു​​ന്ന​​ത്. ഫാ​​ക്‌​​ട​​റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം മോ​​നി​​പ്പ​​ള്ളി​​യു​​ടെ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കും കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ൾ​​ക്കും പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​ത്തി​​നും പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​മെ​​ന്നും പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ പ​​റ​​യു​​ന്നു. ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ ഇ​​ത്ത​​രം റെ​​ഡ് കാ​​റ്റ​​ഗ​​റി വ്യ​​വ​​സാ​​യ സ്ഥാ​​പ​​നം അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും സ​​മി​​തി വ്യ​​ക്ത​​മാ​​ക്കി.

നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ​​ത് തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചെ​​ന്ന്

ഡ​​യ​​റി ഫാം ​​എ​​ന്ന പേ​​രി​​ൽ നാ​​ട്ടു​​കാ​​രെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചാ​​ണ് നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ച​​തെ​​ന്ന ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​വും ഉ​​യ​​രു​​ന്നു. പ​​രി​​സ്ഥി​​തി ആ​​ഘാ​​ത പ​​ഠ​​ന​​ങ്ങ​​ളോ, പ​​രി​​സ​​ര​​വാ​​സി​​ക​​ളി​​ൽ നി​​ന്നു​​ള്ള തെ​​ളി​​വെ​​ടു​​പ്പോ ന​​ട​​ന്നി​​ട്ടി​​ല്ല.

വീ​​തി കു​​റ​​ഞ്ഞ​​തും പ​​ഞ്ചാ​​യ​​ത്തു സെ​​ക്ര​​ട്ട​​റി​​ത​​ന്നെ ഉ​​ത്ത​​ര​​വി​​ലൂ​​ടെ ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ൾ നി​​രോ​​ധി​​ച്ചി​​ട്ടു​​ള്ള​​തും സ്‌​​കൂ​​ൾ കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ർ ആ​​ശ്ര​​യി​​ക്കു​​ന്ന​​തു​​മാ​​യ ആ​​ച്ചി​​ക്ക​​ൽ ഹ​​രി​​ജ​​ൻ കോ​​ള​​നി - പ​​റു​​ദീ​​സാ റോ​​ഡാ​​ണ് ഫാ​​ക്ട​​റി​​യി​​ലേ​​ക്കു​​ള്ള ഗ​​താ​​ഗ​​ത മാ​​ർ​​ഗ​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന്. ഇ​​ത് ജ​​ന​​സു​​ര​​ക്ഷ​​യെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന​​തും ച​​ട്ട​​വി​​രു​​ദ്ധ​​വും നി​​യ​​ലം​​ഘ​​ന​​വു​​മാ​​ന്നെ​​ന്ന് ചൂ​​ണി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

Tags : nattu vishesham Plywood factory Monipally

Recent News

Corehub Up