x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൈ​വു​ഡ് ഹ​ബ്ബാ​യ ക​ണ്ണൂ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: August 4, 2026 12:55 AM IST | Updated: August 4, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ര്‍: മ​ര​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഹ​ബ്ബ് എ​ന്ന വി​ശേ​ഷി​പ്പി​ച്ചു പോ​ന്ന ക​ണ്ണൂ​രി​ലെ പ്ലൈ​വു​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​രാ​ധി​ഷ്ഠി​ത മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം പ​ല ഫാ​ക്ട​റി​ക​ളും പൂ​ട്ടു​ക​യോ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ആ​കെ 140 ചെ​റു​കി​ട പ്ലൈ​വു​ഡ് നി​ർ​മാ​ണ​യൂ​ണി​റ്റു​ക​ളാ​ണു​ള്ള​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യൂ​ണി​റ്റു​ക​ൾ പ​ല​തും ഇ​പ്പോ​ൾ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം പ്ര​വ​ർ​ത്ത​നം ആ​ഴ്ച​യി​ൽ മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ളാ​ക്കി കു​റ​ച്ചി​രി​ക്കു​ക​യോ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ്. മ​ര​ത്ത​ടി​ക​ൾ പ്ലൈ​വു​ഡ് നി​ർ​മാ​ണ കേ​ന്ദ്ര​മാ​യ പെ​രു​ന്പാ​വൂ​രി​ലേ​ക്ക് ക​ട​ത്തി ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന സം​ഘം സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​ന് പ്ലൈ​വു​ഡ് കി​ട്ടാ​ത്ത​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നെ​ന്ന് നോ​ർ​ത്ത് മ​ല​ബാ​ർ പ്ലൈ​വു​ഡ്സ് ആ​ൻ​ഡ് ഡോ​ർ​സ് മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. അ​തേ സ​മ​യം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സം​സ്ഥാ​ന​ത്ത് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു​ന​ൽ​കു​ന്ന​തും മ​റ്റൊ​രു പ്ര​തി​സ​ന്ധി​യാ​ണ്. ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ലെ പ്ലൈ​വു​ഡ് മേ​ഖ​ല​യ്ക്ക് ഹ​രി​യാ​ന​യു​ടെ അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​കു​ക.

ഹ​രി​യാ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വ്യാ​പ​ക​മാ​യി പ്ലൈ​വു​ഡ് നി​ർ​മാ​ണ ക​ന്പ​നി​ക​ൾ​ക്ക് ലൈ​ല​ൻ​സ് അ​നു​വ​ദി​ച്ച​തു കാ​ര​ണം പി​ന്നീ​ട് എ​ല്ലാം അ​ട​ച്ചു​പൂ​ട്ടു​ക​യും പ്ലൈ​വു​ഡ് മേ​ഖ​ല ഇ​ല്ലാ​താ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​അ​വ​സ്ഥ ക​ണ്ണൂ​രി​ലും കേ​ര​ള​ത്തി​ലു​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു . ജി​ല്ല​യി​ലെ പ്ലൈ​വു​ഡ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ർ​ത്ത് മ​ല​ബാ​ർ പ്ലൈ​വു​ഡ്സ് ആ​ൻ​ഡ് ഡോ​ർ​സ് മാ​നു​ഫാ​ക്ച​റേ​ഴ്സ് ആ​റി​ന് പ​ണി​മു​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും അ​ന്നു രാ​വി​ലെ പ​ത്തി​ന് പു​തി​യ​തെ​രു മാ​ഗ്ന​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ടി പി ​നാ​രാ​യ​ണ​ന്‍, ബി.​പി. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, പി. ​സൈ​നു​ദ്ദീ​ൻ, മ​ജീ​ദ് ഹാ​ജി, എ.​പി.​എം ആ​ല​പ്പി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News Plywood Hubbaya Kannur

Recent News

Corehub Up