ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്ത് പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന ആവശ്യമുയരുന്നു.
തീര്‍ഥാടനകേന്ദ്രത്തില്‍ ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങള്‍ വന്നുപോകുന്നു, ആറായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന വിവിധ സ്കൂളുകള്‍, മതസ്ഥാപനങ്ങള്‍, ആശുപത്രി, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുന്നുണ്ട്. 1978 വരെ ഭരണങ്ങാനത്ത് പള്ളിവക കെട്ടിടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു.
പാലാ പോലീസ് സ്റ്റേഷനുമായി അഞ്ചു കിലോമീറ്റര്‍ ദൂരപരിധി ഭരണങ്ങാനത്തിനുണ്ട്. ഭരണങ്ങാനത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റയ്ക്കക്കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആന്റോ തെക്കേതുണ്ടം, ഏബ്രഹാം മുടമ്പള്ളി, റെജി വടക്കേമേച്ചേരി, അല്‍ഫോന്‍സാ വെട്ടിക്കല്‍, നെല്‍സണ്‍ കല്ലോലി, ജോബി കുറുപ്പന് ചേരി, അനീഷ് വയലില്‍, ജിന്സണ് കൊങ്ങമല എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാരിന് നിവേദനം നല്കാന് തീരുമാനിച്ചു.
Tags : Police aid post should be allowed Bharananganam