x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്എ​സ് നേ​താ​വി​നു നേ​രേ പോ​ലീ​സ് അ​തി​ക്ര​മം; കു​ള​ന​ട​യി​ൽ സം​ഘ​ർ​ഷം, എം​സി റോ​ഡ് ഉ​പ​രോ​ധി​ച്ചു


Published: February 17, 2026 05:20 AM IST | Updated: February 17, 2026 05:20 AM IST

പ​ന്ത​ളം: കു​ള​ന​ട​യി​ൽ ആ​ർ​എ​സ്എ​സ് ജി​ല്ലാ വ്യ​വ​സ്ഥ പ്ര​മു​ഖ്. പി. ​ജി. ബി​നു​വി​ന് നേ​രേ പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​തി​നേ തു​ട​ർ​ന്ന് സം​ഘ​ർ​ഷം.​സം​ഘ​പ​രി​വ​ർ പ്ര​വ​ർ​ത്ത​ക​ർ എം​സി റോ​ഡ് ഉ​പ​രോ​ധി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എം​സി റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​ന് മു​ൻ​പ് കു​ള​ന​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പി. ​ജി. ബി​നു​വി​നെ കൊ​ടു​മ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം, ഇ​ന്ന​ലെ രാ​ത്രി 8:30 ഓ​ടെ ജം​ഗ്ഷ​നി​ൽ ആ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് ജാ​തി പ​റ​ഞ്ഞ് പ്ര​വ​ർ​ത്ത​ക​രോ​ട് ത​ട്ടി​ക്ക​യ​റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

സം​ഭ​വം അ​റി​ഞ്ഞ് അ​ടൂ​ർ ഡി​വൈ​എ​സ്പി പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി. മു​ഖ്യ​മ​ന്ത്രി ഇ​ര​വി​പേ​രൂ​രി​ലെ ച​ട​ങ്ങ് പൂ​ർ​ത്തീ​ക​രി​ച്ച് എം​സി റോ​ഡി​ലൂ​ടെ തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്തു.

സം​ഭ​വം അ​റി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​യ സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ,മു​ഖ്യ​മ​ന്ത്രി ക​ട​ന്നു​പോ​യ​ശേ​ഷം എം​സി റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി .പോ​ലീ​സു​മാ​യി പ​ല​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ന്മാ​റി​യി​ല്ല. മു​ദ്രാ​വാ​ക്യം വി​ളി​ച്ച് സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തു സം​ഘ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : nattu vishesham Police assault Clashes in Kulanad

Recent News

Corehub Up