ചേർപ്പ് ചൊവ്വൂർ പെട്രോൾ പമ്പിനുസമീപം പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.
ചേർപ്പ്: ചെവ്വൂർ പെട്രോൾ പമ്പിനും മോഴിപറമ്പിൽ ഫർണിച്ചർ കടയ്ക്കും ഇടയിൽ കാറും പോലീസ് ജീപ്പും കൂട്ടിയിടിച്ചു മൂന്നുപേർക്ക്പരിക്കേറ്റു.
കാറിലുണ്ടായിരുന്ന കൈപമംഗലം കോലാനിവീട്ടിൽ സേതുപാർവതി23), പെരിന്തൽമണ്ണ വട്ടപറമ്പിൽ രാജേഷ്(41), പോലീസിൽ ജീപ്പിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ചൊവ്വൂർ കുരുതുകളം ജിജോ(50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഇരിങ്ങാലക്കുട സബ് ജയിലിൽനിന്ന് പ്രതിയെ ചികിത്സാവശ്യത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി തിരികെവരുന്നതിനിടയിലാണ് നിയന്ത്രണംവിട്ട ജീപ്പ് കാറിലിടിച്ച് അപകടമുണ്ടായത്.
Tags : Police jeep nattuvishesham local news