x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ കു​ഴി​ക​ള​ട​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 11:36 PM IST | Updated: September 26, 2026 11:36 PM IST

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ പാ​റമ​ക്ക് ഇ​ട്ട് നി​ക​ത്തി​യ നി​ല​യി​ൽ. മ​ക്ക് തീ​ർ​ന്ന​തു​മൂ​ലം ഒ​രു കു​ഴി നി​ക​ത്താ​ത്ത നി​ല​യി​ലും കാ​ണാം.

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ സ്റ്റാ​ൻ​ഡി​ലെ ന​ടു​വൊ​ടി​ക്കു​ന്ന കു​ഴി​ക​ൾ ത​ത്കാ​ല​ത്തേ​ക്ക് അ​ട​ച്ചു. ഇ​ന്ന​ലെ പാ​റ മി​ശ്രി​ത​മി​ട്ട് കു​ഴി​ക​ൾ നി​ക​ത്തി. എ​ന്നാ​ൽ, മ​ഴ പെ​യ്താ​ൽ വീ​ണ്ടും കു​ഴി​ക​ൾ കു​ള​മാ​യി മാ​റും.

സ്റ്റാ​ൻ​ഡും സ്റ്റേ​ഷ​നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണെ​ന്ന് കോ​ട​തി​വി​ധി​യും ഇ​തി​നെ​തി​രേ അ​പ്പീ​ൽ ഹ​ർ​ജി​യി​ലു​മാ​യി കേ​സി​ൽ ആ​യ​തി​നാ​ൽ പൊ​തു ഫ​ണ്ടി​ൽ കു​ഴി നി​ക​ത്ത​ൽ സാ​ധ്യ​മ​ല്ല​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ബ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​ന​ർ നി​ർ​മി​ക്കാ​നും സാ​ധി​ക്കി​ല്ല. കോ​ട​തി​യി​ലെ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രാ​നും പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭൂ​മി​യി​ലാ​ണ് ബ​സ് സ്റ്റേ​ഷ​നും സ്റ്റാ​ൻ​ഡും എ​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി യു​ടെ വാ​ദ​ത്തി​ന് തെ​ളി​വു​ക​ൾ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് കോ​ട​തി​യി​ൽ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ക്ക​ലു​ള്ള ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ അം​ഗീ​ക​രി​ച്ച് കോ​ട​തി വി​ധി ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല സീ​സ​ൺ അ​ടു​ത്തി​രി​ക്കേ അ​പ​ക​ട​ത്തി​ലാ​യ കെ​ട്ടി​ട​ത്തി​ലും ത​ക​ർ​ന്ന സ്റ്റാ​ൻ​ഡി​ലും എ​ങ്ങ​നെ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ. 2018ലെ ​വെ​ള്ള​പ്പൊ​ക്ക​വും പി​ന്നെ തു​ട​ർ​ച്ച​യാ​യി ഓ​രോ വ​ർ​ഷ​ത്തെയും വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും മൂ​ലം ബ​സ് സ്റ്റേ​ഷ​നും ഗാ​രേ​ജും അ​പ​ക​ട​ത്തി​ലാ​ണ്. കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്ക​ണ​മെ​ന്ന് മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​ൺ​ഫി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തു​മാ​ണ്. 1998ൽ ​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച​താ​ണ് ബ​സ് സ്റ്റേ​ഷ​നും സ്റ്റാ​ൻ​ഡും.
ഒ​ഴി​യാ​ൻ നോ​ട്ടീ​സ്

ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ലെ അ​പ​ക​ടാ​വ​സ്ഥ മൂ​ലം അ​ന്ന​ത്തെ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഇ​ട​പെ​ട്ട് തൊ​ട്ടു​സ​മീ​പ​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് കെ​ട്ടി​ട​ത്തി​ലെ ര​ണ്ട് മു​റി​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് വി​ട്ടു​കി​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മു​റി​ക​ൾ ഒ​ഴി​ഞ്ഞു ന​ൽ​ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. വീ​ണ്ടും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​ൽ മു​റി​ക​ൾ തു​ട​ർ​ന്നു കി​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ.
എ​ത്ര നാ​ൾ

എ​ത്ര നാ​ൾ ഇ​ങ്ങ​നെ ദു​രി​ത​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സിയു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​വു​ക​യാ​ണ്. കേ​സി​ൽ അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യി​ല്ല​ങ്കി​ൽ സ്റ്റാ​ൻ​ഡ് വി​ടേ​ണ്ടിവ​രു​ന്ന സാ​ഹ​ച​ര്യം വി​ദൂ​ര​മ​ല്ല. അ​നു​കൂ​ല വി​ധി നേ​ടാ​ൻ ദേ​വ​സ്വം ബോ​ർ​ഡും പ​ഞ്ചാ​യ​ത്തും കെ​എ​സ്ആ​ർ​ടി​സി​യും യോ​ജി​ച്ച് കേ​സി​ൽ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ നീ​ക്ക​വു​മി​ല്ല.
അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം പ​ഞ്ചാ​യ​ത്ത്‌ എ​ടു​ത്തു ന​ൽ​ക​ണ​മെ​ന്ന​താ​ണ് ബ​ദ​ൽ മാ​ർ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ക്ക​ൽ ഫ​ണ്ടി​ല്ല. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം എ​വി​ടെ കി​ട്ടു​മെ​ന്നും ചോ​ദ്യ​വും ഉ​യ​രു​ന്നു. ചു​രു​ക്ക​ത്തി​ൽ അ​ഴി​യാ​ക്കു​രു​ക്കി​ൽ നീ​ളു​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ.

Tags : NattuVishesham DistrictNews

Recent News

Corehub Up