x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​മാം​​സവി​​പ​​ണി​​യി​​ല്‍ വി​​ലക്കുതിപ്പ്


Published: May 14, 2026 05:29 AM IST | Updated: May 14, 2026 05:29 AM IST

കോ​​ട്ട​​യം: മാം​​സവി​​പ​​ണി​​യി​​ല്‍ വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു.ഇ​​ത​​ര​​ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ക​​ന്നു​​കാ​​ലി-​​അ​​റ​​വു​​മാ​​ട്-​​കോ​​ഴി വ​​ര​​വ് ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞ​​താ​​ണ് വി​​ല​​വ​​ര്‍​ധ​​ന​​യ്ക്കുകാ​​ര​​ണം. പോ​​ത്തി​​റ​​ച്ചി വി​​ല കി​​ലോ​​യ്ക്ക് 380 മു​​ത​​ല്‍ 500 രൂ​​പ വ​​രെ​​യാ​​യാ​​ണ് ഉ​​യ​​ര്‍​ന്ന​​ത്. പോ​​ത്തി​​റ​​ച്ചി​​ക്ക് ജി​​ല്ല​​യി​​ല്‍ വി​​ല ഏ​​കീ​​ക​​ര​​ണ​​മി​​ല്ല. പ​​ല​​യി​​ട​​ത്തും വി​​ല തോ​​ന്നും​​പ​​ടി​​യു​​മാ​​ണ്.

ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ​​യും മാ​​ടു​​ക​​ളു​​ടെ​​യും വ​​ര​​വ് പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞ​​തും ല​​ഭ്യ​​ത​​ക്കു​​റ​​വും ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ലെ ത​​ട​​സ​​ങ്ങ​​ളു​​മാ​​ണ് പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല​​യെ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

ആ​​ന്ധ്ര​​യും തെ​​ലു​​ങ്കാ​​ന​​യും മ​​ഹാ​​രാ​​ഷ്‌ട്രയും കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഇ​​റ​​ച്ചി ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്ന​​വി​​ല​​യി​​ല്‍ പോ​​ത്തു​​ക​​ളെ വാ​​ങ്ങു​​ന്ന​​തി​​നാ​​ല്‍ ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ പോ​​ത്തു​​വി​​പ​​ണി​​യി​​ല്‍ വി​​ല​​യേ​​റി. അ​​തി​​നാ​​ല്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ എ​​ത്തി​​ക്കു​​ന്ന പോ​​ത്തി​​ന്‍റെ എ​​ണ്ണം കു​​റ​​ഞ്ഞു.

ലോ​​ക മാ​​ര്‍​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യി​​ല്‍​നി​​ന്നു​​ള്ള പോ​​ത്തി​​റ​​ച്ചി​​ക്ക് പ്രി​​യം കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ല്‍ ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ല്‍​ വ​​രെ എ​​ത്തി പോ​​ത്തി​​നെ കൊ​​ണ്ടു​​പോ​​കു​​ന്നു. കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഇ​​റ​​ച്ചി​​മൃ​​ഗ​​ങ്ങ​​ളെ കൊ​​ണ്ടു​​വ​​രു​​മ്പോ​​ള്‍ വാ​​ഹ​​ന​​വാ​​ട​​ക, ജോ​​ലി​​ക്കാ​​രു​​ടെ വേ​​ത​​നം എ​​ന്നി​​വ​​യ്ക്കു​​ള്ള വ​​ലി​​യ ചെ​​ല​​വി​​ന് പു​​റ​​മേ വ​​ൻ നി​​കു​​തി​​യു​​മു​​ണ്ടെ​​ന്ന് മീ​​റ്റ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് എം.​​എ. സ​​ലീം പ​​റ​​ഞ്ഞു.

പ്രാ​​ദേ​​ശി​​ക മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ നി​​ന്ന് ഉ​​രു​​ക്ക​​ളെ വാ​​ങ്ങാ​​നും അ​​വി​​ടെ​​ത്ത​​ന്നെ ക​​ശാ​​പ്പി​​നും സൗ​​ക​​ര്യ​​മു​​ള്ളി​​ട​​ത്ത് വി​​ല​​ക്ക​​യ​​റ്റം അ​​ത്ര​​യേ​​റെ ബാ​​ധി​​ച്ചേ​​ക്കി​​ല്ലെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

വി​​വാ​​ഹ​​ങ്ങ​​ളും മ​​റ്റ് ആ​​ഘോ​​ഷ​​ങ്ങ​​ളും ന​​ട​​ക്കു​​ന്ന വേ​​ന​​ല​​വ​​ധി വ​​രെ മാം​​സ​​ത്തി​​നു​​ള്ള ആ​​വ​​ശ്യ​​വും വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തും വി​​പ​​ണി​​യി​​ല്‍ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു​​ണ്ട്. ഇ​​റ​​ച്ചി​​വി​​ല നി​​യ​​ന്ത്രി​​ക്കാ​​ന്‍ ഇ​​ട​​പെ​​ടു​​ന്ന​​തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍​ക്ക് ക​​ഴി​​യു​​ന്നി​​ല്ല. കൃ​​ത്രി​​മ​​ വി​​ല​​ക്ക​​യ​​റ്റ​​മു​​ണ്ടാ​​യാ​​ല്‍​പ്പോ​​ലും സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ലി​​ന് സ​​ഹാ​​യി​​ക്കു​​ന്ന ച​​ട്ട​​ങ്ങ​​ളി​​ല്ല. ത​​ദ്ദേ​​ശ ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ്വ​​ന്തം നി​​ല​​യി​​ല്‍ വ്യാ​​പാ​​രി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല ശ്ര​​മ​​ങ്ങ​​ള്‍ ന​​ട​​ത്താ​​റു​​ണ്ടെ​​ന്നു​​മാ​​ത്രം.

ഉ​​യ​​ര്‍​ന്ന താ​​പ​​നി​​ല കാ​​ര​​ണം കോ​​ഴി​​ക​​ള്‍ വ്യാ​​പ​​ക​​മാ​​യി ച​​ത്തു​​പോ​​കു​​ന്ന​​ത് ഉ​​ത്പാ​​ദ​​ന​​ത്തെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തു കോ​​ഴി​​യി​​റ​​ച്ചി വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി. ക​​ഴി​​ഞ്ഞ മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ട​​യി​​ല്‍ 135 രൂ​​പ​​യി​​ല്‍ നി​​ന്ന് 175 രൂ​​പ​​യാ​​യി​​ട്ടാ​​ണ് വ​​ര്‍​ധി​​ച്ച​​ത്.


ക​​ഴി​​ഞ്ഞ മാ​​സം വി​​ല കു​​റ​​ഞ്ഞ​​തോ​​ടെ പു​​തു​​താ​​യി കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ വാ​​ങ്ങാ​​നോ വ​​ള​​ര്‍​ത്താ​​നോ ക​​ര്‍​ഷ​​ക​​ര്‍ മ​​ടി​​ച്ച​​താ​​ണ് വി​​പ​​ണി​​യി​​ല്‍ കോ​​ഴി​​ക​​ള്‍​ക്കു​​ണ്ടാ​​യ ക്ഷാ​​മ​​ത്തി​​ന്‍റെ മ​​റ്റൊ​​രു കാ​​ര​​ണം.

സു​​നാ​​മി ഇ​​റ​​ച്ചിവി​​ല്പ​​ന വ്യാ​​പ​​കം 

ജി​​ല്ല​​യി​​ല്‍ സു​​നാ​​മി ഇ​​റ​​ച്ചിവി​​ല്പ​​ന വ്യാ​​പ​​ക​​മാ​​യി.ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് അ​​റ​​വു​​മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ ജി​​ല്ല​​യി​​ലെ ക​​ശാ​​പ്പു​​ശാ​​ല​​ക​​ള്‍ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​മ്പോ​​ഴാ​​ണ് സു​​നാ​​മി ഇ​​റ​​ച്ചി​​യു​​ടെ വി​​ല്‍​പ്പ​​ന വ്യാ​​പ​​ക​​മാ​​യി​​രി​​ക്കു​​ന്ന​​ത്. നോ​​ര്‍​ത്ത് ഇ​​ന്ത്യ​​യി​​ല്‍ മാ​​ത്രം പ്ര​​വ​​ര്‍​ത്തി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന മാം​​സ​​ ക​​യ​​റ്റു​​മ​​തി ഫാ​​ക്ട​​റി​​ക​​ള്‍ ആ​​ന്ധ്ര, ക​​ര്‍​ണാ​​ട​​ക, ത​​മി​​ഴ്‌​​നാ​​ട് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും ക​​ട​​ന്നു​​വ​​ന്ന​​തോ​​ടെ അ​​വി​​ടെ​​നി​​ന്നു​​ള്ള പോ​​ത്ത്, കാ​​ള തു​​ട​​ങ്ങി​​വ​​യു​​ടെ വി​​ല്‍​പ്പന ഏ​​താ​​നും ലോ​​ബി കൾ കൈ​​യ​​ട​​ക്കി.

ഇ​​തോ​​ടെ അ​​വി​​ടെ​​നി​​ന്നു​​ള്ള ക​​ന്നു​​കാ​​ലി​​വ​​ര​​വ് ദു​​ഷ്‌​​ക​​ര​​മാ​​യി. പ്ര​​തി​​മാ​​സം ഒ​​ന്ന​​ര​​ല​​ക്ഷം അ​​റ​​വു​​മാ​​ടു​​ക​​ള്‍ എ​​ത്തു​​ന്ന​​ത് ഇ​​പ്പോ​​ള്‍ അ​​ന്‍​പ​​തി​​നാ​​യി​​ര​​മാ​​യി കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ഗോ​​വ​​ധ​​ നി​​രോ​​ധ​​നം ക​​ര്‍​ശ​​ന​​മാ​​ക്കി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ച​​തോ​​ടെ അ​​വി​​ടെ ച​​ത്തു​​വീ​​ഴു​​ന്ന ക​​ന്നു​​കാ​​ലി​​ക​​ളെ സം​​സ്‌​​ക​​രി​​ക്കാ​​ന്‍ ക​​രാ​​റെ​​ടു​​ത്ത​​വ​​രി​​ല്‍നി​​ന്നു വാ​​ങ്ങു​​ന്ന ഇ​​റ​​ച്ചി ശീ​​തീ​​ക​​ര​​ണ സം​​വി​​ധാ​​ന​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ കൊ​​ണ്ടു​​വ​​രു​​ന്ന​​താ​​ണ് ‘സു​​നാ​​മി ഇ​​റ​​ച്ചി’ എ​​ന്ന പേ​​രി​​ല്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. സു​​നാ​​മി ഇ​​റ​​ച്ചി​​യു​​ടെ വി​​ല്‍​പ്പ​​ന​​യ്‌​​ക്കെ​​തി​​രേ ത​​ദ്ദേ​​ശ, ആ​​രോ​​ഗ്യ വ​​കു​​പ്പു​​ക​​ള്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഭ​​ക്ഷ്യോ​​പ​​ദേ​​ശ​​ക വി​​ജി​​ല​​ന്‍​സ് സ​​മി​​തി​​യം​​ഗം എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : nattu vishesham Price hike meat market

Recent News

Corehub Up