ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് നീരിക്കോട് പുള്ളികപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസിർ അരാഫത്ത് (36) ആണ് മരിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 10 നായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂജപ്പുര പോലീസ് കേസെടുത്തു. കൊച്ചി എൻഐഎ സ്പെഷൽ കോടതി ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Tags : Prisoner dies undergoing treatment