കല്‍പ്പറ്റ: ജില്ലയിലെ സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക് നടത്തുകയാണ്. ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാലം സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
300ഓളം ബസ് ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് ഫീസ് അടച്ച് ജി ഫോം നല്കി. ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്താണ് ജി ഫോം നല്‍കിയത്. ജില്ലയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്കൂളിലും കോളജുകളിലും പോകാന്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്നവര്‍ പ്രതിസന്ധിയിലാകും.
അനിശ്ചിതകാലം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് ആയിരക്കണക്കിന് ബസ് തൊഴിലാളികളുടെ കുടുംബങ്ങളെയും ഇരുട്ടിലാക്കും. 460 സ്വകാര്യ ബസാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad