x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി ന​ട​പ്പാക്കി​യി​ല്ല : കോ​ര്‍​പ​റേ​ഷ​ന് 38.44 കോ​ടി നഷ്ടമുണ്ടാക്കിയെന്ന്


Published: July 2, 2026 05:03 AM IST | Updated: July 2, 2026 05:03 AM IST

കൊ​ച്ചി: സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ത​തി​നാ​ല്‍ 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 38.44 കോ​ടി രൂ​പ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ന​ഷ്ട​മാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍. അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി​ക​ളി​ല്‍ 34 ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട കോ​ടി​ക​ള്‍ സ​ഞ്ചി​ത നി​ധി​യി​ലേ​ക്ക് തി​രി​ച്ച​ട​യ്‌​ക്കേ​ണ്ടി വ​ന്ന​താ​യും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍ വി.​പി. ച​ന്ദ്ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടാ​ണ് ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ലി​ല്‍ ച​ര്‍​ച്ച​യ്ക്ക് വ​ന്ന​ത്. സ്പി​ല്‍ ഓ​വ​ര്‍ ഉ​ള്‍​പ്പ​ടെ 1429 പ​ദ്ധ​തി​ക​ളാ​യി​രു​ന്നു 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 482 പ​ദ്ധ​തി​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. 947 പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം 38.44 കോ​ടി രൂ​പ കോ​ര്‍​പ​റേ​ഷ​ന് തി​രി​ച്ച​ട​ക്കേ​ണ്ട വ​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി.​പി. ച​ന്ദ്ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗ​മാ​യ വ​സ്തു നി​കു​തി ഇ​ന​ത്തി​ല്‍ 184.79 കോ​ടി രൂ​പ​യും പ​ര​സ്യ നി​കു​തി ഇ​ന​ത്തി​ല്‍ 3.66 കോ​ടി രൂ​പ​യും പി​രി​ച്ചെ​ടു​ത്തി​ല്ല. തൊ​ഴി​ല്‍ നി​കു​തി അ​ട​ക്കേ​ണ്ട 6,847 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 2507 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് മാ​ത്ര​മാ​ണ് നി​കു​തി പി​രി​ച്ച​ത്. 4,340 സ്ഥാ​പ​ന​ങ്ങ​ള്‍ തൊ​ഴി​ല്‍ നി​കു​തി അ​ട​ച്ചി​ട്ടി​ല്ല. കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ലും വീ​ഴ്ച്ച വ​രു​ത്തി. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ പി​ഴ​വ് വ​രു​ത്തി​യ​തി​നാ​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് കോ​ടി​ക​ള്‍ ന​ഷ്ടം വ​ന്ന​താ​യും കൗ​ണ്‍​സി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ര്‍​ട്ട് കൈ​പ്പ​റ്റി ഒ​രു മാ​സ​ത്തി​ന​കം പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്ന് ച​ര്‍​ച്ച ചെ​യ്ത് ഓ​ഡി​റ്റ് പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ മ​റു​പ​ടി ന​ല്‍​കേ​ണ്ട​താ​ണ്. അ​ക്കാ​ര്യ​ത്തി​ലും ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി വീ​ഴ്ച വ​രു​ത്തി​യെ​ന്നും മു​ന്‍ സി​പി​എം കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ച​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. പ​ഴ​യ ഭ​ര​ണ​സ​മ​തി ആ​കെ കു​ഴ​പ്പ​മാ​ണെ​ന്ന നി​ല​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടു​ക​ളി​ലും സ​മാ​ന​മാ​യ പ​ര​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വ് വി.​എ. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മ​ിതി​യെ കാ​ര്യ​മാ​യി ആ​ക്ര​മി​ക്കാ​തെ​യാ​ണ് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​ന്ന​ലെ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up