x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രേ കാ​ക്ക​ഞ്ചേ​രി​യി​ൽ പ്ര​തി​ഷേ​ധസം​ഗ​മം

വെബ് ഡെസ്ക്
Published: August 4, 2026 02:38 AM IST | Updated: August 4, 2026 02:38 AM IST

ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രെ കാ​ക്ക​ഞ്ചേ​രി പാ​ത്രി​യാ​ർ​ക്ക സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​തി​ഷേധം.

മം​ഗ​ലം​ഡാം: നീ​തി​പു​രം, വി​ആ​ർ​ടി, ആ​ലാം​പ​രു​ത എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കാ​ക്ക​ഞ്ചേ​രി മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് പാ​ത്രി​യാ​ർ​ക്ക സെ​ന്‍റ​റി​ൽ പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യ്സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി ട്ര​സ്റ്റി ബി​നു ത​ണ്ണി​ക്കോ​ട്ടി​ൽ, സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് ത​ടി​കു​ള​ങ്ങ​ര, ബൈ​ജു കു​ഴി​ക്കാ​ട്ടി​ൽ, ധ​ന്യ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2015-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ടാം വി​ല്ലേ​ജ് മ​ണ്ണി​ടി​ച്ചി​ലി​നും മ​റ്റു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ ത​ന്നെ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​യി അം​ഗീ​ക​രി​ച്ച പ്ര​ദേ​ശ​ത്ത് ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഗു​രു​ത​ര ഭീ​ഷ​ണി​യാ​കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഭീ​മ​ൻ ലോ​റി​ക​ളു​ടെ യാ​ത്ര അ​പ​ക​ട​ക​ര​മാ​ണ്.

ഇ​തു​മൂ​ലം റോ​ഡ് ഗു​രു​ത​ര​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നും പൊ​ടി​ശ​ല്യം, വാ​ഹ​ന​ങ്ങ​ളു​ടെ പാ​ച്ചി​ൽ, സ്ഫോ​ട​ന ശ​ബ്ദം എ​ന്നി​വ ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ അ​തീ​വ ദു​സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
ഇ​നി​യും പു​തി​യ ക്വാ​റി​ക​ൾ കൂ​ടി ആ​രം​ഭി​ച്ചാ​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ പ​രി​സ്ഥി​തി ത​ക​രു​ക​യും കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ​ക്ക​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും.

പു​തി​യ ക്വാ​റി​ക​ൾ​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റി​ന് രാ​വി​ലെ 11ന് ​മം​ഗ​ലം​ഡാം ക്രൗ​ൺ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​ജ​ന ഹി​യ​റിം​ഗി​ൽ പ​ര​മാ​വ​ധി ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി പ​ദ്ധ​തി​ക്കെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ൾ നേ​രി​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : Nattuvishesham District News Protest rally Kakkancheri

Recent News

Corehub Up