x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ പ്ര​തി​ഷേ​ധിച്ചു

വെബ് ഡെസ്ക്
Published: July 23, 2026 03:17 AM IST | Updated: July 23, 2026 03:17 AM IST

ബീച്ച് ഫ്രീഡം സ്ക്വയറില്‍ വിദ്യാര്‍ഥികളും യുവാക്കളും പ്രതിഷേധിക്കുന്നു.

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു​മെ​തി​രേ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ലും അ​റ​സ്റ്റി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​നം ഡി​സി​സി​യി​ല്‍​നി​ന്നും ആ​രം​ഭി​ച്ച് കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി.​ഡി. ജോ​സ​ഫ്, കെ​പി​സി​സി മെ​മ്പ​ര്‍ കെ.​പി. ബാ​ബു, സു​ല്‍​ഫി​ക്ക​ര്‍ അ​ലി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ദി​നേ​ശ് പെ​രു​മ​ണ്ണ, പി.​പി. നൗ​ഷീ​ര്‍ , പി. ​മ​മ്മ​ത്‌​കോ​യ, ഷാ​ജി​ര്‍ അ​റ​ഫാ​ത്ത്, പി.​വി. മോ​ഹ​ന്‍​ലാ​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​രി പു​തി​യോ​ത്ത്, ബേ​ബി പ​യ്യാ​ന​ക്ക​ല്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ണ്ടു​മാ​രാ​യ കെ. ​സു​ബൈ​ര്‍ , പി.​വി. ബി​നീ​ഷ്‌​കു​മാ​ര്‍, പി. ​കൃ​ഷ്ണ​കു​മാ​ര്‍, എം.​പി. ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

കോ​ട​ഞ്ചേ​രി:​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദ്ദി​ച്ചു ജ​യി​ലി​ൽ അ​ട​ച്ച ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗം ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ണ്ട് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ട് മ​ല, മി​നി സ​ണ്ണി, റോ​യി കു​ന്ന​പ്പ​ള്ളി, ബേ​ബി വ​ള​യ​ത്തി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ,ബേ​ബി കോ​ട്ട​പ്പ​ള്ളി, ഫ്രാ​ൻ​സി​സ് മു​ണ്ടാ​ട്ടി​ൽ,ച​ന്ദ്ര​ൻ മ​ങ്ങാ​ട്ടു​കു​ന്നി​ൽ, ര​ഞ്ജി​ഷ് പാ​റേ​ക്കാ​ട്ടി​ൽ,ജോ​യ് മോ​ളെ​കു​ന്നേ​ൽ, ദേ​വ​സ്യ പാ​പ്പാ​ടി, ബി​ബി തി​രു​മ​ല, സേ​വി​യ​ർ കു​ന്ന​ത്തേ​ട്ട്, ജോ​ൺ നെ​ടു​ങ്ങാ​ട്ട്, പാ​പ്പ​ച്ച​ൻ മു​തു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂരാച്ചുണ്ട്: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ര​ക്ക​ട, നേ​താ​ക്ക​ളാ​യ ജോ​സ് വെ​ളി​യ​ത്ത്, ബി​ജു മാ​ണി, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ൺ ജോ​സ്, നി​സാം ക​ക്ക​യം, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ, തോ​മ​സ് കു​മ്പു​ക്ക​ൽ, ദേ​വ​സ്യാ​ച്ച​ൻ വ​ട​ക്കേ​കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ഡാ​ർ​ളി ഏ​ബ്ര​ഹാം, ബി​ന്ദു​മോ​ൾ ക​ള​പ്പു​ര​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നീറ്റ് ക്രമക്കേട്; പ്ര​തി​ഷേ​ധ പ്ര​ക​ട​നം

കൂ​രാ​ച്ചു​ണ്ട്: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് നേ​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​വൈ​എ​ഫ്ഐ ബാ​ലു​ശേ​രി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​ജി. അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ് സോ​ണ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, ട്ര​ഷ​റ​ർ അ​ശ്വി​ൻ ശ​ശി, ജോ: ​സെ​ക്ര​ട്ട​റി സി.​പി ന​ന്ദ​കി​ഷോ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഷ​ഫീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​യി​ലാ​ണ്ടി:​നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ​പ്ര​തി​ഷേ​ധ മാ​ർ​ച്ചും പൊ​തു​യോ​ഗ​വും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി.​പി. ബ​ബീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ൻ. ബി​ജീ​ഷ് അ​ഭി​വാ​ദ്യം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി മാ​ര്‍​ച്ച്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന മാ​ര്‍​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കാ​യി പോ​ലീ​സ് ബ​ദ​ല്‍ റൂ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. പാ​വ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​സ്റ്റ് ഹി​ല്‍ ചു​ങ്കം -എ​ര​ഞ്ഞി​പ്പാ​ലം - സ​രോ​വ​രം - അ​ര​യി​ട​ത്തു​പാ​ലം വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ എ​ര​ഞ്ഞി​പ്പാ​ലം - സ​രോ​വ​രം - അ​ര​യി​ട​ത്തു​പാ​ലം വ​ഴി പോ​ക​ണം. ന​ഗ​ര​ത്തി​ല്‍ നി​ന്ന് പാ​വ​ങ്ങാ​ട്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ര​യി​ട​ത്തു​പാ​ലം - എ​ര​ഞ്ഞി​പ്പാ​ലം അ​ല്ലെ​ങ്കി​ല്‍ തൊ​ണ്ട​യാ​ട് - മ​ലാ​പ്പ​റ​മ്പ് വ​ഴി പോ​ക​ണം.

 

Tags : police action NattuVishasham DistrictNews

Recent News

Corehub Up