x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ ചീ​രാ​ലി​ല്‍ ജ​ന​കീ​യ മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 15, 2026 01:32 AM IST | Updated: August 15, 2026 01:32 AM IST

പ​ഴൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ.

ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ്യാ​പ​ക തെ​ര​ച്ചി​ലസു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ല്‍–​ന​മ്പ്യാ​ര്‍​കു​ന്ന് മേ​ഖ​ല​യി​ല്‍ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ന്യ​ജീ​വി ഭീ​ഷ​ണി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ​ഴൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മാ​സ​ങ്ങ​ളാ​യി പു​ലി​യു​ടെ​യും ക​ടു​വ​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടും വ​ന​വ​കു​പ്പ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ലേ​ക്ക് ക​ടു​വ ചാ​ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടും അ​ന​ങ്ങാ​പ്പാ​റ സ​മീ​പ​ന​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു. വ​ന്യ​ജീ​വി​ക​ളെ കൂ​ടു​വ​ച്ച് എ​ത്ര​യും വേ​ഗം പി​ടി​കൂ​ടു​ക, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട ഉ​ട​മ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

ചീ​രാ​ല്‍–​ന​മ്പ്യാ​ര്‍​കു​ന്ന് മേ​ഖ​ല നി​ല​വി​ല്‍ മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ കീ​ഴി​ലാ​യ​തി​നാ​ല്‍ വ​ന്യ​ജീ​വി ഇ​റ​ങ്ങി​യ വി​വ​രം അ​റി​യി​ച്ചാ​ല്‍ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ വൈ​കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്തെ തോ​ട്ട​മൂ​ല ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും സ​മ​ര​ക്കാ​ര്‍ ഉ​ന്ന​യി​ച്ചു.

ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​മ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. സാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ന്‍ ആ​ത്താ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​മ​ല്‍ ജോ​യ്, ഷീ​ജ സ​തീ​ഷ്, വി.​ടി. ബേ​ബി, ഷീ​ജ രാ​ജു, എം.​എ​സ്. ഫെ​ബി​ന്‍, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ എം.​എ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ്യാ​പ​ക തെ​ര​ച്ചി​ൽ

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ചീ​രാ​ല്‍ പ്ര​ദേ​ശ​ത്ത് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ദി​വ​സ​ങ്ങ​ളാ​യി ഭീ​തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി. വ​യ​നാ​ട്ടി​ലെ വി​വി​ധ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം (​ആ​ര്‍​ആ​ര്‍​ടി) സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് 40 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചു. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നും സ​ഞ്ചാ​ര​പാ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​ത്ത് വി​പു​ല​മാ​യ കോ​മ്പിം​ഗ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. തെ​ര്‍​മ​ല്‍ കാ​മ​റ സം​വി​ധാ​ന​മു​ള്ള ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​വ​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​വും തെ​ര​ച്ചി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ജ​ന​കീ​യ സ​മി​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്
പ​രി​ഹാ​രം കാ​ണും: ഡി​എ​ഫ്ഒ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ല്‍ പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ല്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ആ​ഷി​ഖ് അ​ലി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ല്‍​കി​യ​ത്. ചീ​രാ​ല്‍ മേ​ഖ​ല​യി​ല്‍ ഭീ​തി സൃ​ഷ്ടി​ക്കു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ തോ​ട്ടാ​മൂ​ല, മേ​പ്പാ​ടി മേ​ഖ​ല​ക​ളി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ചേ​ര്‍​ന്ന് സം​യു​ക്ത​മാ​യി ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കും. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തു​വ​രെ ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍ ചീ​രാ​ലി​ല്‍ ക്യാ​മ്പ് ചെ​യ്യും. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ അ​റി​യി​ച്ചു.

ചീ​രാ​ല്‍ വി​ല്ലേ​ജി​നെ തോ​ട്ടാ​മൂ​ല ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ഴൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​മ​ര​സ​മി​തി ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

 

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up