x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് ജ​ന​കീ​യ പ്ര​തി​ഷേ​ധറാ​ലി നാ​ളെ

വെബ് ഡെസ്ക്
Published: October 29, 2026 11:07 PM IST | Updated: October 29, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

ഉ​ടു​മ്പ​ന്നൂ​ര്‍: വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ള്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തേ​ക്ക്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ നാ​ളെ വേ​ളൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ10.30​ന് പ​രി​യാ​രം ക​വ​ല​യി​ല്‍​നി​ന്നാ​ണ് റാ​ലി ആ​രം​ഭി​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും.

പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​യി മാ​റി​യ ഒ​റ്റ​യാ​നെ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്കു തു​ര​ത്തു​ക, ജ​ന​വ​ാസ​മേ​ഖ​ല​യി​ലേ​ക്കു വ​ന്യ​മൃ​ഗ​ങ്ങ​ള്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ സോ​ളാ​ര്‍ വേ​ലി, കി​ട​ങ്ങ് തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്കു​ക, മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ക, വേ​ളൂ​ര്‍ പ്ര​ദേ​ശ​ത്ത് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന ജീ​വി​യെ കൂ​ട് സ്ഥാ​പി​ച്ച് പി​ടി​കൂ​ടു​ക, നി​ല​വി​ല്‍ ആ​രം​ഭി​ച്ച പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ളാ​യി വേ​ളൂ​ര്‍ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​പ്പി​ലു​ള്ള പ​ന​യു​ള്‍​പ്പ​ടെ ഭ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് കാ​ട്ടാ​ന എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, സ​മീ​പ​പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​വ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ നേ​രം ഇ​രു​ട്ടി​യാ​ല്‍ ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാ​നും നാ​ട്ടു​കാ​ര്‍​ക്ക് ഭ​യ​മാ​ണ്. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

അ​മ​യ​പ്ര സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ഉ​ടു​മ്പ​ന്നൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ണ്‍ മു​ണ്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഷ എ​ല്‍​ദോ​സ്, പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ര്‍​മാ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മ​ധു, എ​സ്എ​ന്‍​ഡി​പി ശാ​ഖ പ്ര​സി​ഡ​ന്‍റ് പി.​ജി. മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലേ​ക്കാ​യി ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്ക​ല്‍ ര​ക്ഷ​ധി​കാ​രി, തോ​മ​സ് പെ​രു​മ​ന-​പ്ര​സി​ഡ​ന്‍റ്, ജ​യിം​സ് തോ​ട്ട​ത്തി​ല്‍-​സെ​ക്ര​ട്ട​റി, ബെ​ന്നി കു​ള​ക്കാ​ട്ട്-​ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന15 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

Tags :

Recent News

Corehub Up