x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി


Published: March 4, 2026 01:45 AM IST | Updated: March 4, 2026 01:45 AM IST

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രവിജയികൾക്ക് സമ്മാനം നൽകിയപ്പോൾ. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ സമീപം.

തൃ​ശൂ​ർ: ല​ഹ​രി​വി​രു​ദ്ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്), തൃ​ശൂ​ർ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം നേ​ർ​ക്കൂ​ട്ടം ക​മ്മി​റ്റി​യും ​എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നീ​തി​സാ​രം എ​ന്ന ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തും ബോ​ധ​വ​ത്ക്ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി മാ​നേ​ജ​രു​മാ​യ വി​നീ​ത് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. പ്ര​ശാ​ന്ത് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ജോ​ഷി കു​ര്യ​ൻ, സ​ർ​ക്കി​ൾ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സി.​കെ. സ​ജി​കു​മാ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ കോ​ട​തി അ​ഭി​ഭാ​ഷ​ക​യും കേ​ര​ള എ​ക്സൈ​സ് അ​ക്കാ​ദ​മി ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി അ​ഡ്വ. രേ​ഖ പ്ര​സാ​ദ് ക്വി​സ് മാ​സ്റ്റ​റാ​യി.

Tags : Quiz competition nattuvishesham local news

Recent News

Corehub Up