ശക്തമായ കാറ്റിൽ നൂറനാട് തത്തംമുന്ന ശങ്കംപറമ്പിൽ ഗോപാലകൃഷ്ണപിള്ളയുടെ ഏത്തവാഴകൃഷി നശിച്ച നിലയിൽ.
ചാരുംമൂട്: തുടർച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ നൂറനാട് മേഖലയിൽ വ്യാപക കൃഷിനാശം. വിളവെടുക്കാറായ ഇരുന്നൂറോളം ഏത്തവാഴകൾ ഒടിഞ്ഞുവീണു. മരച്ചീനി, വഴുതന, വെണ്ട, മുളക് എന്നിവയും വ്യാപകമായി നശിച്ചു.
നൂറനാട് തത്തംമുന്ന ശങ്കംപറമ്പിൽ റിട്ട. സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണപിള്ളയുടെ ഒന്നര ഏക്കർ വരുന്ന ഭൂമിയിലെ ഏത്തവാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ നശിച്ചു .ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി ഗോപാലകൃഷ്ണപിള്ള പറഞ്ഞു. കൃഷിനാശം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Rain crop damage