x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ തു​ട​രു​ന്നു: വ​ണ്ടി​ച്ചി​റ ബ​ണ്ട് റോ​ഡ് ത​ക​ര്‍​ന്നു

വെബ് ഡെസ്ക്
Published: August 3, 2026 02:39 AM IST | Updated: August 3, 2026 09:17 PM IST

പാ​റ​ശാ​ല: പാ​റശാ​ല പാ​ല​ത്താ​ടി​ക്ക് സ​മീ​പം വ​ണ്ടി​ച്ചി​റ തോ​ടി​ന്‍റെ ബ​ണ്ട് റോ​ഡ് ത​ക​ര്‍​ന്നു. ഇ​ന്ന​ലെ രാ​ത്രി മു​ഴു​വ​നും പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡി​ന്‍റെ വ​ശം ത​ക​ര്‍​ന്ന​ത്.കീ​ഴ​മ്മാ​കം ബൈ​പ്പാ​സി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​നി​ന്നു കോ​ട​ങ്ക​ര വ​രു​ന്ന ഏ​ക റോ​ഡാ​ണ് പാ​ര്‍​ശ്വ​ഭാ​ഗം ത​ക​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ക​യു​മാ​ണ്.

കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ പ്ര​ദേ​ശ​മെ​മ്പാ​ടും വെ ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യും നേ​രി​ടു​ന്നു​ണ്ട്. തോ​ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് പ​രി​ധി​യി​ല​ധി​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കൃ​ഷി​ഭൂ​മി​ക​ളി​ലും വെ​ള്ളം ക​യ​റി. ഓ​ണ​ക്കാ​ല വി​ള​വെ​ടു​പ്പി​നു കൃ​ഷി ചെ​യ്തി​രു​ന്ന മ​രി​ച്ചീ​നി, പ​ച്ച​ക്ക​റി കൃ​ഷി​ക​ള​ട​ക്കം വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

പ്ര​ദേ​ശ​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ക്ഷം രൂ​പ​യി​ല​ധി​കം നാ​ശ​മാ​ണു സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ത​ക​ര്‍​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലോ പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ലോ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishasham DistrictNews

Recent News

Corehub Up