x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവധിയില്ലാതെ മഴ; കുറഞ്ഞും കൂടിയും ദുരിതപ്പെ‍യ്ത്ത്; മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: August 3, 2026 04:10 AM IST | Updated: August 3, 2026 04:10 AM IST

കാ​ലി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ക​മ്പി​യി​ട്ട തെ​സ്നിയെ ക്യാ​മ്പി​ലേക്ക് മാറ്റുന്നു.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ പകൽ മ​ഴ​കു​റ​ഞ്ഞെ​ങ്കി​ലും രാ​ത്രി​യോ​ടെ ശ​ക്തി​പ്പെ​ട്ടു. പകൽ മ​ഴ കു​റ​ഞ്ഞ​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. വെ​ള്ള​ക്കെ​ട്ട് കു​റ​ഞ്ഞു. എ​ന്നാ​ൽ പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. രാ​ത്രി പെ​യ്ത മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ന​ഗ​ര പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തു​ള്ള മാ​വൂ​ര്‍, ചാ​ത്ത​മം​ഗ​ലം, പെ​രു​വ​യ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. ശ​നി രാ​ത്രി ത​ന്നെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. മി​ക്ക വീ​ട്ടു​കാ​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി. മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​ക്ക​ട​വ്, വ​ള​യ​ന്നൂ​ര്‍, തെ​ങ്ങി​ല​ക്ക​ട​വ്, ക​ച്ചേ​രി​ക്കു​ന്ന്,എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ള്‍ ഒ​ഴി​ഞ്ഞ​ത്.

പ​തി​ന​ഞ്ചോ​ളം വീ​ട്ടു​കാ​രാ​ണ് മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി കാ​ര​ണം വീ​ടു​ക​ള്‍ ഒ​ഴി​യേ​ണ്ടി​വ​ന്ന​ത്.​ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ സ​ങ്കേ​തം, കോ​ട്ടോ​ൽ താ​ഴം, വി​രു​പ്പി​ൽ, ഇ​ഷ്ടി​ക ബ​സാ​ർ, പാ​ഴൂ​ർ മേ​ഖ​ല​ക​ളി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ചാ​ത്ത​മം​ഗ​ലം സ​ങ്കേ​ത​ത്തി​ൽ മാ​വൂ​ർ ഫ​യ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ണ് ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.​പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലും വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. പ​ള്ളി​ക്ക​ട​വ്, കാ​യ​ലം ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​വി​ടെ​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.​മാ​വൂ​ർ, ചാ​ത്ത​മം​ഗ​ലം, പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ക്കെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും ആ​രം​ഭി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ളും സാം​സ്‌​കാ​രി​ക നി​ല​യ​ങ്ങ​ളും ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ചാ​ലി​യാ​റും ഇ​രു​വ​ഞ്ഞി​യും ചെ​റു​പു​ഴ​യും ക​ര​ക​വി​ഞ്ഞ​തോ​ടെ ഇ​നി​യും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.​വെ​ള്ള​പ്പൊ​ക്ക​മേ​ഖ​ല​ക​ളി​ൽ പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക്ക റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലു​മാ​ണ്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​റ്റ് ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​മു​ത​ൽ മാ​വൂ​ർ ഫ​യ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രു​ന്നു.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​റ്റും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ലും വെ​ള്ള​ക്കെ​ട്ടു​ള്ള​തി​നാ​ലും ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ, മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽപ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​ഞ്ചേ​രി​യി​ൽ ന​ട​ക്കു​ന്ന മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഇ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ഇ​രു​വ​ഞ്ഞി​പ്പു​ഴ, ചാ​ലി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ, പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ളും സം​ഘാ​ട​ക​രും മ​ത്സ​രാ​ർ​ഥി​ക​ളും ന​ദീ​ത​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്. പ്ര​ദേ​ശ​ത്ത് ത​ഹ​സി​ൽ​ദാ​ർ, പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗ​ങ്ങ​ൾ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വീ​ട് ത​ക​ർ​ന്നു,കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു
ബാ​ലു​ശേ​രി: ഉ​ണ്ണി​കു​ളം മൂ​ന്നാം വാ​ർ​ഡ് വാ​കേ​രി​യി​ൽ വീ​ട് ത​ക​ർ​ന്നു. ശ​ശി പൂ​ള​യു​ള്ള​തി​ലി​ന്‍റെ വീ​ടാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​ടി​ട്ട മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ശ​ശി​യും ഭാ​ര്യ പ​ത്മി​നി​യു​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.​താ​മ​ര​ശേ​രി വാ​ടി​ക്ക​ൽ ഓ​ണി​പ്പൊ​യി​ൽ ഒ.​പി. ച​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

ഓ​ട്ടോ നി​യ​ന്ത്ര​ണംവി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
കു​റ്റി​ക്കാ​ട്ടൂ​ര്‍: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​റ്റി​ക്കാ​ട്ടൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ക​ണി​യാ​ത്ത് സ്വ​ദേ​ശി ജോ​ഷി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തോ​ട്ടി​ലേ​ക്ക് വീ​ണ ശേ​ഷം മാ​വി​ൻ​കൊ​മ്പി​ൽ പി​ടി​ച്ചു​നി​ന്ന ജോ​ഷി​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​കു​റ്റി​ക്കാ​ട്ടൂ​ർ ക​ണി​യാ​ത്ത് പ​ള്ളി​ക്ക് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ൺ​ക്രീ​റ്റ് റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.​

മാ​മ്പു​ഴ​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം കാ​ര​ണം തോ​ട്ടി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കും ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​തോ​ടി​ന് കൈ​വ​രി ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. റോ​ഡും തോ​ടും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യാ​യി​രു​ന്നു.​ഓ​ട്ടോ​യി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കി.

അ​ത്തോ​ളി​യി​ൽ വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞ് താ​ഴ്ന്നു
അ​ത്തോ​ളി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ൽ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​തോ​ടെ ര​ണ്ട് വീ​ടു​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി പ​രാ​തി.കൊ​ങ്ങ​ന്നൂ​ർ മാ​ട്ടാ​ർ​ച്ചാ​ലി​ൽ മീ​ത്ത​ൽ മു​ഹ​മ്മ​ദ് അ​ബ്ദു റ​ഹി​മാ​ന്‍റെ വീ​ടി​ന് മു​ൻ​വ​ശ​ത്തു​ള്ള ഏ​ക​ദേ​ശം പ​ത്ത് അ​ടി താ​ഴ്ച​യി​ൽ കെ​ട്ടി​യ സം​ര​ക്ഷ​ണ മ​തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് മ​ണ്ണ് സ​മീ​പ​ത്തെ വീ​ട്ടി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. മ​തി​ലി​ന്‍റെ പ​കു​തി​ഭാ​ഗം വ​ലി​യ പാ​റ​ക്കെ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​ണെ​ങ്കി​ലും മു​ക​ൾ​ഭാ​ഗം ഏ​ത് നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​നി​ട​യു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.


മു​ഹ​മ്മ​ദ് അ​ബ്ദു റ​ഹി​മാ​ന്‍റെ വീ​ടി​ന് ഏ​ക​ദേ​ശം ആ​റ് മീ​റ്റ​ർ അ​ക​ലെ​യാ​ണ് കി​ണ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​യാ​ൽ കി​ണ​റി​നും വീ​ടി​നും ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം. സ​മീ​പ​ത്തെ മാ​ട്ടാ​ർ​ച്ചാ​ലി​ൽ ന​സീ​മ​യു​ടെ ഇ​എം​എ​സ് ഭ​വ​ന പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്കാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത്. സം​ഭ​വ​സ്ഥ​ലം വാ​ർ​ഡ് അം​ഗം എ.​എം. സ​രി​ത സ​ന്ദ​ർ​ശി​ച്ച് വീ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഉ​ച്ച​യോ​ടെ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

700 വാ​ഴ​ക​ൾവെ​ള്ള​ത്തി​ലാ​യി
മു​ക്കം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ചേ​ന്ദ​മം​ഗ​ല്ലൂ​രി​ൽ കൃ​ഷി നാ​ശം. കു​ഴി​മ​യി​ൽ കെ.​ടി. അ​ബ്ദു​ൽ മ​ജി​ദി​ന്‍റെ കു​ല വ​ന്ന 700 വാ​ഴ​ക​ൾ ന​ശി​ച്ചു. നോ​ർ​ത്ത് ചേ​ന്ദ​മം​ഗ​ല്ലൂ​രി​ലെ മി​നി പ​ഞ്ചാ​ബ് വ​യ​ലി​ൽ കൃ​ഷി ചെ​യ്ത നേ​ന്ത്ര, റോ​ബ​സ്റ്റ് വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് കു​ല വ​ന്ന വാ​ഴ​ക​ൾ ന​ശി​ച്ച​തോ​ടെ ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ഴ​ക​ൾ ന​ശി​ച്ച​ത്. കൃ​ഷി നാ​ശ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

ക​ല്യാ​ണം ക​ഴി​ഞ്ഞ് ബോ​ട്ടി​ൽ വീ​ട്ടി​ലേ​ക്ക്
മു​ക്കം: ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്യാ​ണ ഓ​ഡി​റ്റോ​റി​യം വെ​ള്ള​ത്തി​ലാ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി ന​വ​ദ​ന്പ​തി​ക​ൾ. ഇ​രു​വ​ഴി​ഞ്ഞി​യു​ടെ ഓ​ര​ങ്ങ​ളി​ലു​ള്ള പു​ൽ​പ്പ​റ​മ്പി​ലെ​യും ചേ​ന്ദ​മം​ഗ​ല്ലൂ​രി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യ​തോ​ടെ​യാ​ണ് എ​ൻ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ല്യാ​ണ​ത്തെ കു​റി​ച്ചും ആ​ശ​ങ്ക ഉ​യ​ർ​ന്ന​ത്.

എ​ന്നാ​ൽ മു​ക്ക​ത്തെ ഓ​ഡി​റ്റോ​റി​യം ഒ​ഴി​വാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വി​വാ​ഹം അ​വി​ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വ​ര​ന്‍റെ പി​താ​വ് സി.​ടി. ബ​ദ​റു​സ​മാ​നും ഉ​മ്മ നു​സ്‌​റി​യ​യും മ​റ്റു ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് നാ​ട്ടു​കാ​രി​ലേ​ക്ക് വി​വ​രം കൈ​മാ​റു​ക​യും ആ​ഘോ​ഷ​പൂ​ർ​വം ക​ല്യാ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ക​ല്യാ​ണം സ​ന്തോ​ഷ​പൂ​ർ​വം ന​ട​ന്ന​ങ്കി​ലും വ​ര​നും വ​ധു​വും വി​വാ​ഹം ക​ഴി​ഞ്ഞ് പു​ൽ​പ്പ​റ​മ്പി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ പ​റ്റാ​ത്ത വെ​ള്ള​മാ​യി​രു​ന്നു. പി​ന്നെ ഒ​ന്നും ചി​ന്തി​ച്ചി​ല്ല. പു​ൽ​പ്പ​റ​മ്പ് ര​ക്ഷാ​സേ​ന​യു​ടെ വ​ള​ണ്ടി​യ​ർ സി.​കെ. ഷ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടി​ലാ​യി വ​ര​ൻ അ​ൽ​ത്താ​ഫു​സ​മാ​ന്‍റെ​യും വ​ധു ഷാ​മി​ല​യു​ടെ​യും യാ​ത്ര. പു​ൽ​പ്പ​റ​മ്പി​ൽ നി​ന്ന് വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ബോ​ട്ടി​ൽ വ​ന്ന വ​ധു​വി​നും ഇ​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.

വി​ള്ള​ലു​ണ്ടാ​യസ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര ഹൈ​വേ​യു​ടെ ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ - ത​ല​യാ​ട് റോ​ഡി​നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ, റോ​ഡി​ന് വി​ള്ള​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റീ​മ കു​ന്നു​മ്മ​ൽ സ​ന്ദ​ർ​ശി​ച്ചു.
നി​ല​വി​ലെ റോ​ഡി​ന്‍റെ അ​വ​സ്ഥ​യെ കു​റി​ച്ച് കെ​ആ​ർ​എ​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ടി​യ​ന്ത​ര​മാ​യി വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ഫി​ല്ലിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ചു. ബ്ലോ​ക്ക് അം​ഗം അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, അം​ഗ​ങ്ങ​ളാ​യ റ​സീ​ന യൂ​സ​ഫ്, ജോ​സ് വെ​ളി​യ​ത്ത്, ഡാ​ർ​ളി പു​ല്ല​ങ്കു​ന്നേ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​ഹ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.  

ചെ​മ്പ​നോ​ട ബ​ഡ്സ് സ്കൂ​ൾഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ
ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചെ​മ്പ​നോ​ട ബ​ഡ്സ് സ്കൂ​ൾ - കെ​ട്ടി​ട​ത്തോ​നു​ബ​ന്ധി​ച്ചു നി​ർ​മ്മി​ച്ച അ​ടു​ക്ക​ള ചാ​ർ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​രി​ങ്ക​ൽ കെ​ട്ട് ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, മെ​മ്പ​ർ മാ​രാ​യ ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, ഗി​രീ​ഷ് കോ​മ​ച്ച​ങ്ക​ണ്ടി എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​സ്കൂ​ൾ അ​ധ്യാ​പി​ക സ​ര​ള, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്ഷോ പി. ​ജോ​ർ​ജ്, പ്രി​യ, എ​ബി​ൻ കും​ബ്ലാ​നി എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു. ഒ​രാ​ഴ്ച ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു.

ക​ക്ക​യ​ത്ത് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട്
കൂരാച്ചുണ്ട്: കു​റ്റ്യാ​ടി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ക്ക​യം ജ​ല​സം​ഭ​ര​ണി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് 756.64 മീ​റ്റ​റി​ല്‍ എ​ത്തി​യ​തി​നാ​ല്‍ ഡാ​മി​ലെ അ​ധി​ക​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

ക​ടി​യ​ങ്ങാ​ട് മ​ഹി​മ​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
പേ​രാ​മ്പ്ര: അ​തി ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ടി​യ​ങ്ങാ​ട് മ​ഹി​മ മേ​ഖ​ല​യി​ലെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി. രാ​ത്രി മ​ഴ ശ​ക്തി പ്രാ​പി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ന്‍ തു​ട​ങ്ങി​യ​ത്.
പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വെ​ള്ളം ക​യ​റി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കു​റ​ച്ച് വീ​ടു​ക​ളു​ടെ ഉ​ള്ളി​ലേ​ക്ക് വ​രെ വെ​ള്ളം ക​യ​റി​യ​തോ​ടെ താ​മ​സ​ക്കാ​ര്‍​ക്ക് പു​റ​ത്തേ​ക്ക് പോ​ലും പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. വെ​ള്ളം ക​യ​റി​യ​തോ​ടെ കു​റ​ച്ച് കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി. പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ടി​യ​ങ്ങാ​ട് പെ​രു​വ​ണ്ണാ​മു​ഴി റോ​ഡി​ന് കു​റു​കെ ക​ല്‍​വ​ര്‍​ട്ട് നി​ര്‍​മി​ക്കു​ക​യാ​ണ് പ്ര​ധാ​ന പ​രി​ഹാ​ര​മാ​ര്‍​ഗ​മെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​താ​ണ് വെ​ള്ളം ക​യ​റാ​ന്‍ കാ​ര​ണ​മെ​ന്നും ക​ല്‍​വ​ര്‍​ട്ട് വ​ന്നാ​ല്‍ ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ട​ക്കം​പൊ​യി​ൽ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ 25 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച ചെ​മ്പു​ക​ട​വ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ
സി.​കെ. കാ​സിം എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ എ​ന്നി​വ​ർ
സ​ന്ദ​ർ​ശി​ച്ചു. വെ​ണ്ട​ക്കും​പൊ​യി​ൽ ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ വീ​ടു​ക​ൾ വ​ച്ച് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പ് ന​ൽ​കി. 

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നാ​ൻ​സി ജോ​ഷി, സ​ത്യ​ൻ ചോ​ല​യി​ൽ, ജോ​ബി ജോ​സ​ഫ്, ജി​ജി എ​ലു​വാ​ങ്ക​ൽ, ശി​വ​ദാ​സ​ൻ താ​ഴെ പാ​ലാ​ട്ട്, വി​ൽ​സ​ൺ ത​റ​പ്പേ​ൽ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മു​റം​പാ​ത്തി​യി​ൽ റോ​ഡി​ന് വി​ള്ള​ൽ
കോ​ട​ഞ്ചേ​രി: അ​ഗ​സ്ത്യാ​മു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡി​ൽ മു​റം​പാ​ത്തി​യി​ലു​ള്ള കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് റോ​ഡി​ന് വി​ള്ള​ൽ വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഏ​ക​ദേ​ശം 10 മീ​റ്റ​റോ​ളം ഭാ​ഗ​ത്താ​ണ് റോ​ഡി​ൽ വി​ള്ള​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ടി​ന്‍റെ പ​ഴ​യ ഒ​ന്ന​ര അ​ടി​ക്കെ​ട്ടി​ന്‍റെ മു​ക​ളി​ൽ ര​ണ്ട​ര അ​ടി കെ​ട്ട് നി​ർ​മ്മി​ച്ച ഭാ​ഗ​ത്താ​ണ് വി​ള്ള​ൽ വീ​ണി​രി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ട് പൊ​ളി​ക്കാ​തെ അ​തി​ന്‍റെ മു​ക​ളി​ൽ പു​തി​യ കെ​ട്ട് നി​ർ​മി​ച്ച​താ​ണ് റോ​ഡി​ന് വി​ള്ള​ൽ വീ​ഴാ​നു​ള്ള കാ​ര​ണം. 

ഇ​തി​നു മു​ൻ​പ് ര​ണ്ടു​ത​വ​ണ ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ വി​ള്ള​ൽ വീ​ണി​രു​ന്നു.​ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​ത​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചെ​റി​യ മെ​യി​ന്‍റ​ന​ൻ​സ് വ​ഴി ര​ണ്ടു​ത​വ​ണ വി​ള്ള​ൽ മാ​റ്റി​യെ​ങ്കി​ലും വീ​ണ്ടും ഈ ​ഭാ​ഗ​ത്ത് വി​ള്ള​ൽ വീ​ണി​രി​ക്കു​ക​യാ​ണ്.

കൊ​യി​ലാ​ണ്ടി​യി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ
കൊ​യി​ലാ​ണ്ടി: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി​യി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു.നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ പ​ത്ത് അം​ഗ​ങ്ങ​ളെ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.​ബ​പ്പ​ൻ​കാ​ട് കോ​ള​നി​യി​ലെ പ​ത്ത് വി​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. അ​മ്പാ​ടി റോ​ഡും വെ​ള്ള​ത്തി​ലാ​ണ്. ചെ​ങ്ങോ​ട്ടു​കാ​വി​ലെ വെ​ങ്ക​റോ​ളി താ​ഴ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള​ളം ക​യ​റി. എ​ന്നാ​ൽ മാ​റ്റി താ​മ​സി​ച്ചി​ട്ടി​ല്ല. വി​യ്യൂ​രി​ൽ പ​ത്തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ചേ​മ​ഞ്ചേ​രി​യി​ലും, മേ​ലൂ​ർ ആ​ന്ത​ട്ട​യി​ലും കി​ണ​റു​ക​ൾ താ​ഴ്ന്നു. കാ​പ്പാ​ട് തീ​ര​ത്ത് ക​ട​ൽ ക്ഷോ​ഭം രൂ​ക്ഷ​മാ​യി. തീ​ര​ദേ​ശ​റോ​ഡ് വീ​ണ്ടും ക​ട​ലെ​ടു​ത്തു. ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കാ​പ്പാ​ട് തീ​രം ക​ട​ലെ​ടു​ത്ത​ത്.

Tags : NattuVishasham DistrictNews

Recent News

Corehub Up