മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ഏകദിന ഉപവാസം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു പ
കാഞ്ഞങ്ങാട്: വിലക്കയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടി ജീവിക്കുമ്പോൾ പിആർ വർക്ക് കൊണ്ട് തുടർഭരണം നേടാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ബിൻസി ജയിൻ, സുകുമാരി ശ്രീധരൻ, ജോമോൻ ജോസ്, പി.വി. സുരേഷ്, ഉമേശൻ വേളൂർ, പി.വി. ചന്ദ്രശേഖരൻ, കെ.കെ. ബാബു, അനിൽ വാഴുന്നോറടി, കെ.പി. ബാലകൃഷ്ണൻ, ഷിബിൻ ഉപ്പിലിക്കൈ, ശരത്ത് മരക്കാപ്പ് എന്നിവർ പ്രസംഗിച്ചു.