പേരാവൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പേരാവൂരിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു . മേലെ തൊണ്ടയിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. പേരാവൂർ സെന്റ് ജോസഫ് മേജർ ആക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ നൂറുദ്ദീൻ മുള്ളേരിക്കൽ, വാർഡ് മെംബർ ആശാ ബിജു, പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകൻ റോബിൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നടത്തിയ സമാപന സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. രജീഷ്, അംഗങ്ങളായ ജൂബിലി ചാക്കോ, കെ.പി. അബ്ദുൾ റഷീദ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബാബു ജോസഫ് ക്ലാസ് എടുത്തു.
Tags : nattu vishesham Rally against