വൈത്തിരി എച്ച്ഐഎംയുപി സ്കൂളിലെ വാര്ഷികാഘോഷം സ്വാഗതസംഘം രൂപീകരണ യോഗത്തില്നിന്ന്.
വൈത്തിരി: എച്ച്ഐഎംയുപി സ്കൂളിന്റെ 92-ാം വാര്ഷികം 2027 ജനുവരി 29ന് ആഘോഷിക്കാന് പിടിഎ വിളിച്ചുചേര്ത്ത യോഗം തീരുമാനിച്ചു. നടത്തിപ്പിന് 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.ഇ. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. കുന്നത്ത് സാജിത്, സിസ്റ്റര് അന്ന, സലിം മേമന, സി.വി. വര്ഗീസ്, ഡോളി, ഫൈസല് വൈത്തിരി, ബാബു ചാരിറ്റി, ആര്. രഞ്ജിത, സിനി ജോജി, ജിനിഷ രാഗേഷ്, സന്തോഷ് മാത്യു, ഷീജ, ദിലീപ്, സജ്ന, അഭിലാഷ്, ജോഷി ക്രിസ്റ്റി, ജമാല്, വിജേഷ്, ജിന്സി, അര്ച്ചന മൈക്കിള് എന്നിവര് പ്രസംഗിച്ചു. ഭാരവാഹികളായി പി.ഇ. ഷംസുദ്ദീന്-ചെയര്മാന്, പ്രധാനാധ്യാപിക സിസ്റ്റര് ജിജി സെബാസ്റ്റ്യന്-കണ്വീനര്, അധ്യാപകന് അബ്ദുള് സലാം-ട്രഷറര് എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Formed