x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലു​കാ​വ് കു​രി​ശു​ങ്ക​ല്‍ പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 17, 2026 11:23 PM IST | Updated: September 17, 2026 11:23 PM IST

​കു​രി​ശു​ങ്ക​ല്‍ പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ദീ​ര്‍​ഘ​നാ​ള്‍ വ​ട്ടം ചു​റ്റി​ക്ക​രു​തേ!

മേ​ലു​കാ​വ്: പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കു​രി​ശു​ങ്ക​ല്‍ പാ​ല​ത്തി​ന്‍റെ പു​നര്‍​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. നി​ര്‍​മാണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂര്‍ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ ഏ​റെ​നാ​ള്‍ വ​ട്ടം ചു​റ്റേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​തി​ന് ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ല്‍ ജീ​വ​ന്‍ പ​ദ്ധ​തി​ക്കാ​യി കു​ഴി​യെ​ടു​ത്ത​തി​നാ​ല്‍ ഈ ​റോ​ഡു​ക​ളു​ടെ അ​വ​സ്ഥ മോ​ശ​മാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ടാ​റിം​ഗും പൊ​ളി​ഞ്ഞ് റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യ നി​ല​യി​ലാ​ണ്.

അ​ന്തീ​നാ​ട്-​മേ​ലു​കാ​വ് മേ​ജ​ര്‍ ജി​ല്ലാ റോ​ഡി​ല്‍ 18 മീ​റ്റ​ര്‍ നീ​ള​വും 9.75 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു​വ​ശ​ത്ത് ന​ട​പ്പാ​ത​യും അ​പ്രോ​ച്ച് റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ര്‍​മി​ക്കും. വീ​തി​കു​റ​ഞ്ഞ പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ന്‍ സ​മീ​പ​വാ​സി​ക​ളാ​യ ഏ​ബ്ര​ഹാം മാ​രി​പ്പു​റ​ത്ത്, ടോ​മി ഫ്രാ​ന്‍​സി​സ് പു​ളി​ക്ക​ൽ, രാ​ജ​മ്മ ത​മ്പി കു​മ്മ​ട്ടി​യി​ല്‍ എ​ന്നി​വ​ര്‍ സ്ഥ​ലം വി​ട്ടു ന​ല്‍​കി.

പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍​ക​ല്ല് തു​ട​ങ്ങി​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വേ​ഗ​ത്തി​ലെ​ത്താം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഇ​ന്ന​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ല്‍ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി ടോ​മി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ്, എം.​എ​സ്. സു​നി​ൽ, പ്ര​സ​ന്ന സോ​മ​ൻ, സു​നി​ല്‍ ഐ​സ​ക്, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ജ​യിം​സ് തെ​ക്കേ​ല്‍, ടി.​വി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രതികരണങ്ങൾ

വി​ക​സ​ന​കാ​ര്യ​ത്തി​ൽ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളി​വാ​ണി​ത്. മൂ​ന്നു വ​ര്‍​ഷ​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും ഇ​തു​വ​രെ പ​ണി ആ​രം​ഭി​ക്കാ​ന്‍ മു​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യു​ടെ മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്തെ വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​ണി​ത്.

ജോ​യി സ്‌​ക​റി​യ (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

ഒ​ന്ന​ര വ​ര്‍​ഷ​മാ​ണ് പാ​ലം നി​ർ​മാ​ണ കാ​ലാ​വ​ധി​യെ​ങ്കി​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ എ​ട്ടു മാ​സം​കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി അ​റി​യി​ച്ച​ത്. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഇ​തി​നാ​യി എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ബി​ന്‍​സി ടോ​മി (മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലം​പ​ണി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. പ​ല​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു​പ​ണി മു​ട​ങ്ങ​രു​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​ണ് ഈ ​പാ​ലം.

സു​നി​ല്‍ സു​കു​മാ​ര​ന്‍ (പ​ഞ്ചാ​യ​ത്തം​ഗം)

പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ക എ​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ്. എ​ത്ര​യും വേ​ഗം പ​ണി പൂ​ര്‍​ത്തി​ക​രി​ക്ക​ണം.

മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ് (പ​ഞ്ചാ​യ​ത്തം​ഗം)

കു​രി​ശു​ങ്ക​ല്‍ കു​ള​ത്തി​ക്ക​ണ്ടം-​പാ​ണ്ടി​യാ​മ്മാ​വ് റോ​ഡ്, കു​രി​ശു​ങ്ക​ല്‍ വെ​ള്ളാ​ത്തൊ​ട്ടി ചാ​ല​മ​റ്റം റോ​ഡ്, മേ​രി​ലാ​ൻ​ഡ്-​പൈ​ക​ട​പീ​ടി​ക റോ​ഡ്, കു​രി​ശു​ങ്ക​ല്‍-​കൊ​ടി​ത്തോ​പ്പ് റോ​ഡ് എ​ന്നീ ബ​ദ​ല്‍ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണം.

ജോ​സു​കു​ട്ടി വ​ട്ട​ക്കാ​വു​ങ്ക​ല്‍ (പൊ​തു​പ്ര​വ​ര്‍​ത്ത​ക​ൻ)

Tags : Nattuvishesham DistrictNews DeepikaNews Bridge

Recent News

Corehub Up