x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക കു​ടി​ശി​ക - വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് സി​സി​ഒ​എ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ര​ണ്ടി​ന്

വെബ് ഡെസ്ക്
Published: August 30, 2026 04:08 AM IST | Updated: August 30, 2026 04:08 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: കോ​ണ്‍​ട്രാ​ക്ട് കാ​രി​യേ​ജ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (സി​സി​ഒ​എ) വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ര്‍​ച്ചും തു​ട​ര്‍​ന്ന് ധ​ര്‍​ണ​യും ന​ട​ത്തും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ഉ​പ​യോ​ഗ​ത്തി​ന് പോ​ലീ​സ് ഏ​റ്റെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​മെ​ന്ന് സി​സി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. രാ​ജു കൃ​ഷ്ണ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​നി​ല്‍ ഐ​സ​ക്, രാ​നി​ത്ത് രാ​ജ്, പി. ​അ​ര്‍​ഷാ​ദ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. രാ​വി​ലെ പ​ത്തി​ന് പു​തി​യ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ചി​ല്‍ വാ​ട​ക കി​ട്ടാ​നു​ള്ള ജീ​പ്പ്, ട്രാ​വ​ല​ര്‍, കാ​ര്‍, ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ല്‍ 70 വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് 43 ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ​യാ​ണ് വാ​ട​ക കി​ട്ടാ​നു​ള്ള​തെ​ന്ന് സി​സി​ഒ​എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 20 മു​ത​ല്‍ ഏ​പ്രി​ല്‍ 10 വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​ണ് ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ഏ​റ്റെ​ടു​ത്ത​ത്.

ഡീ​സ​ല്‍ ചെ​ല​വ് പോ​ലും അ​നു​വ​ദി​ക്കാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ഉ​പ​യോ​ഗി​ച്ച​ത്. വാ​ട​ക കു​ടി​ശി​ക​യാ​യ​ത് വാ​ഹ​ന ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. പ​ല​രു​ടേ​യും ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി. സ​മ​യ​ബ​ന്ധി​ത​മാ​യി നി​കു​തി​യും ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​യും അ​ട​യ്ക്കാ​നും ഫി​റ്റ്‌​ന​സ് പു​തു​ക്കാ​നും ക​ഴി​യാ​താ​യി. വാ​ഹ​ന ഉ​ട​മ​ക​ളി​ല്‍ നി​ര​വ​ധി പേ​ര്‍ ജി ​ഫോം ന​ല്‍​കി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

വാ​ട​ക ല​ഭി​ക്കു​ന്ന​തി​ന് ഉ​ട​മ​ക​ള്‍ പ​ല​വ​ട്ടം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. ഫ​ണ്ട് എ​ത്തി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ജി​ല്ലാ പോ​ലീ​സ് ഓ​ഫി​സി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന​ത്. പോ​ലീ​സ് ഇ​ത​ര വ​കു​പ്പു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് മേ​യ് ആ​ദ്യ​വാ​രം വാ​ട​ക ല​ഭി​ച്ചി​ട്ടു​ണ്ട്.

ധാ​രാ​ളം ഓ​ട്ടം കി​ട്ടു​ന്ന വേ​ള​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ഏ​റ്റെ​ടു​ത്ത​ത്. ടൂ​റി​സ്റ്റ് ബ​സി​ന് ആ​ദ്യ​ത്തെ 100 കി​ലോ​മീ​റ്റ​റി​ന് 10,000 ഉം ​അ​ധി​ക​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 60 ഉം ​രൂ​പ​യാ​ണ് നാ​ട്ടു​ന​ട​പ്പു​ള്ള ദി​ന​വാ​ട​ക. എ​ന്നാ​ല്‍ പോ​ലീ​സ് ആ​ദ്യ 100 കി​ലോ​മീ​റ്റ​റി​ന് 6,000 ഉം ​അ​ധി​കം വ​രു​ന്ന ഓ​രോ കി​ലോ​മീ​റ്റ​റി​നും 55-ഉം ​രൂ​പ വാ​ട​ക നി​ശ്ച​യി​ച്ചാ​ണ് ബ​സു​ക​ള്‍ ഏ​റ്റെ​ടു​ത്ത​ത്.

വാ​ട​ക കു​ടി​ശി​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി അ​സോ​സി​യേ​ഷ​ന്‍ മു​മ്പോ​ട്ടു​പോ​കു​മെ​ന്നും ഭാ​ര​വ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews March

Recent News

Corehub Up