x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി വി​ല്ലേ​ജ് വി​ഭ​ജി​ക്കാ​ൻ വീ​ണ്ടും റി​പ്പോ​ർ​ട്ട്

വെബ് ഡെസ്ക്
Published: October 12, 2026 01:16 AM IST | Updated: October 12, 2026 01:16 AM IST

ക​ഴി​ഞ്ഞ​യി​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് സ്മാ​ർ​ട്ട്‌ ഓ​ഫീ​സ്.

എ​രു​മേ​ലി: വീ​ണ്ടും റി​പ്പോ​ർ​ട്ട് റ​വ​ന്യു വ​കു​പ്പി​ൽ എ​ത്തു​ന്ന​തോ​ടെ എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് വി​ഭ​ജി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2024 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യു മ​ന്ത്രി ന​ട​ത്തി​യ കോ​ട്ട​യം ജി​ല്ല​യു​ടെ റ​വ​ന്യു അ​സം​ബ്ലി​യി​ലാ​ണ് എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് വി​ഭ​ജ​ന​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​ത് പ്ര​കാ​രം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ഇ​പ്പോ​ൾ വീ​ണ്ടും ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് വി​ഭ​ജ​ന​ത്തി​ന് പു​തി​യ വി​വ​ര​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സീ​ൽ​ദാ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.

ഇ​നി ഇ​ത് റ​വ​ന്യു വ​കു​പ്പി​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​ത്തു​ക​യും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ വി​ഭ​ജ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. പു​തി​യ വി​ല്ലേ​ജു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ധ​ന​കാ​ര്യ വ​കു​പ്പ് എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചാ​ൽ ന​ട​പ​ടി​ക​ൾ നീ​ണ്ടേ​ക്കാം. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം നി​ല​വി​ലു​ള്ള എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി കു​റ​ച്ചു കൊ​ണ്ട് മു​ക്കൂ​ട്ടു​ത​റ​യി​ൽ ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സ് അ​നു​വ​ദി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ഭ​ജി​ക്കു​മ്പോ​ൾ എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ൽ പ​ഴ​യി​ടം, ചേ​ന​പ്പാ​ടി, കി​ഴ​ക്കേ​ക്ക​ര, ഒ​ഴ​ക്ക​നാ​ട്, വാ​ഴ​ക്കാ​ല, നേ​ർ​ച്ച​പ്പാ​റ, പ്ര​പ്പോ​സ്, എ​രു​മേ​ലി ടൗ​ൺ, മ​ണി​പ്പു​ഴ, ശ്രീ​നി​പു​രം, പൊ​രി​യ​ന്മ​ല, ക​ന​ക​പ്പ​ലം, ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് എ​ന്നി​ങ്ങ​നെ 13 വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങും.

മു​ക്കൂ​ട്ടു​ത​റ​യി​ൽ പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ പ​രി​ധി​യി​ൽ കാ​രി​ശേ​രി (പാ​ക്കാ​നം), ഇ​രു​മ്പൂ​ന്നി​ക്ക​ര, തു​മ​രം​പാ​റ, എ​ലി​വാ​ലി​ക്ക​ര, മു​ട്ട​പ്പ​ള്ളി, മു​ക്കൂ​ട്ടു​ത​റ, ഉ​മ്മി​ക്കു​പ്പ, ക​ണ​മ​ല, മൂ​ക്ക​ൻ​പെ​ട്ടി, പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി എ​ന്നി​ങ്ങ​നെ 11 വാ​ർ​ഡു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ക​യെ​ങ്കി​ലും കാ​രി​ശേ​രി (പാ​ക്കാ​നം) വാ​ർ​ഡി​നെ എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ് ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്.

കാ​രി​ശേ​രി (പാ​ക്കാ​നം) വാ​ർ​ഡി​ലു​ള്ള​വ​ർ മു​ക്കൂ​ട്ടു​ത​റ​യി​ൽ എ​ത്താ​ൻ 13 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്ക​ണം. അ​തേ​സ​മ​യം മു​ണ്ട​ക്ക​യ​ത്തി​ന് അ​ടു​ത്തു​ള്ള എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു പാ​ക്കാ​നം വാ​ർ​ഡി​ലേ​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള​ത്. ഈ ​ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ൽ നി​ർ​ദി​ഷ്‌​ട മു​ക്കൂ​ട്ടു​ത​റ വി​ല്ലേ​ജി​ൽ 10 വാ​ർ​ഡു​ക​ളാ​യി മാ​റും.

Tags : NattuVishesham DistrictNews

Recent News

Corehub Up