ഹനീഷ് കെ. വാണിയങ്കണ്ടി, ടി.കെ. ജയലളിത
കണ്ണൂർ: ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗം പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക വനിതാ കോളജിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ റസിഡന്റ്സ് അസോസിയേഷനുകൾ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ റസിഡന്റ്സ് അസോസിയേഷനുകൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ നടത്തിയിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ അനൂപ് ബാലൻ, ഉഷാകുമാരി, അസോസിയേഷൻ സെക്രട്ടറി ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി, ടി. കെ. ദിവാകരൻ, പദ്മിനി സന്തോഷ്, കെ.എം. പ്രകാശൻ, ടി.കെ. ജയലളിത എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഹനീഷ് കെ. വാണിയങ്കണ്ടി- പ്രസിഡന്റ്, ടി.കെ. ദിവാകരൻ, ദിനേശൻ പുത്തലത്ത്- വൈസ് പ്രസിഡന്റുമാർ, ടി.കെ. ജയലളിത- സെക്രട്ടറി, സി.കെ. ജിതേഷ്, കെ.എം. പ്രകാശൻ- ജോയന്റ് സെക്രട്ടറിമാർ, ഷഹീൻ പോത്തോടി- ട്രഷറർ, ആർ. അനിൽകുമാർ- ജില്ലാ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി, എസ്. ഗീത- ജില്ലാ വനിതാ വേദി പ്രതിനിധി.
Tags : Nattuvishesham District News Residents' Associations