x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജി മാ​ത്രം പോ​രാ, കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി വേ​ണം: ഡി​സി​സി

വെബ് ഡെസ്ക്
Published: July 26, 2026 12:41 AM IST | Updated: July 26, 2026 12:41 AM IST

എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം.

കൊ​ച്ചി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ രാ​ജി​വ​ച്ച​ത് സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും, എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ രാ​ജി​യി​ല്‍ വി​ഷ​യം അ​വ​സാ​നി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍ എം​എ​ല്‍​എ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​നാ​ധി​പ​ത്യ സം​ഗ​മം ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ കു​റ്റ​ക്കാ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മേ​ന​ക​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ സ​മാ​പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്‌​സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up