താമരശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ യുവാവും കൂട്ടാളിലകളും പിടിയിൽ.
അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19)മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ (19), വി.കെ. ഷിഹാസ് (19), മുഹമ്മദ് ആഷിക് (19) എന്നിവരാണ് താമരശേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം.
മിഷ്ബാഹുൽ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും മുറിയിൽ അതിക്രമിച്ച് കയറുകയുമായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. ഇതിനിടെ മുറിക്കകത്തു നിന്ന് യുവാവ് ഫോണിൽ തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. സുഹൃത്തുകൾ വീട്ടിൽ പൂട്ടിയിട്ട യുവാവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി.
ഇവർ നടത്തിയ അതിക്രമത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടാനുണ്ട്. പെൺകുട്ടിയും യുവാവും പരിചയക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.
Tags : Nattuvishesham Districtnews