കോട്ടയം: പുതിയ കാലത്തിനനുസരിച്ചുള്ള വികസനത്തിന്റെ പാതയില്‍ കേരളത്തെ എത്തിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളെ ആദരിക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോന്‍സ് ജോസഫ്, എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യന്‍, കെ. ബിനിമോന്, വിനു ജോബ് എന്നിവരെ ആദരിച്ചു. ദര്‍ശന സാംസ്കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. ഡോ. തോമസ് പുതുശേരി സിഎംഐ, ടോം കോര അഞ്ചേരില്‍, ജോഷി മാത്യു, ജിജോ വി. ഏബ്രഹാം, ജെ. ജോസഫ്, ചന്ദ്രമോഹന്, എ.പി. തോമസ്, കെ.പി. ജോസ്, പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.