x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു


Published: June 17, 2026 08:02 AM IST | Updated: June 17, 2026 08:02 AM IST

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ൽ സി​എം കി​ഡ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദ​ന​വും സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ സി​എം കി​ഡ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ല​യ​ത്തി​ലെ 17 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി​ശ്വ​നാ​ഥ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

അ​ബാ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ടെ​ൻ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൻ ചാ​ന്പ്യ​നാ​യ മു​ഹ​മ്മ​ദ് ആ​ദി​ലി​ന് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​നി ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച അ​ധ്യാ​പ​ക​രാ​യ വി.​ഐ. സു​ബി​ന, എം. ​അ​യൂ​ബ്, വി​ജി​ഷ, ഷ​ഹാ​ന, ജൈ​ഷ​ൽ എ​ന്നീ അ​ധ്യാ​പ​ക​ർ​ക്ക് പി​ടി​എ​യു​ടെ പ്ര​ത്യേ​ക ഉ​പ​ഹാ​രം സ്കൂ​ൾ മാ​നേ​ജ​ർ പ​യ​ന്തോ​ത്ത് ന​ൽ​കി. ച​ട​ങ്ങി​ൽ മ​ജീ​ദ് വ​ട്ട​ക്കാ​രി, എം.​പി. ഹു​സൈ​ൻ, വി. ​ഹം​സ, കെ.​ടി. റ​ഷീ​ദ്, വി.​വി. സ​ലിം, ലെ​ജി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Respect

Recent News

Corehub Up