x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ര​വാ​ദി​ത്വം ആ​ത്മാ​ർ​ഥ​ത​യോ​ടെ നി​ർ​വ​ഹി​ക്കു​ം: കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ


Published: November 4, 2025 06:23 AM IST | Updated: November 4, 2025 06:23 AM IST

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ആ​ത്മാ​ർ​ഥത​യോ​ടെ നി​ർ​വ​ഹി​ക്കു​ക​യെ​ന്ന​താ​ണു പ്ര​ധാ​ന ദൗ​ത്യ​മെ​ന്നു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ.


പാ​ർ​ട്ടി ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പൂ​ർ​ണ തൃ​പ്ത​നാ​ണ്. എം​എ​ൽ​എ സ്ഥാ​ന​ത്തി​രു​ന്ന ഒ​രാ​ൾ കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു വാ​ർ​ഡി​ലേ​ക്ക് ചു​രു​ങ്ങു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. മും​ബൈ​യി​ൽ ഉ​യ​ർ​ന്ന ജോ​ലി​യി​ലി​രു​ന്ന​പ്പോ​ഴാ​ണു പി​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ​ത്. ഉ​മ്മ​ൻ​ച​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി.​എം. സു​ധീ​ര​നും അ​ട​ക്ക​മു​ള്ള അ​ന്ന​ത്തെ നേ​തൃനി​ര​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യ​ത്. അ​തി​നു ശേ​ഷം ര​ണ്ടു​ത​വ​ണ എം​എ​ൽ​എ ആ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി.

ഒ​രു ത​വ​ണ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി, ഇ​തൊ​ക്കെ പാ​ർ​ട്ടി ത​ന്ന​താ​ണ്. ഞാ​ൻ വ​ലി​യൊ​രു നേ​താ​വോ വി​സ് ഫോ​ട​നം ന​ട​ത്തു​ന്ന ആ​ളോ അ​ല്ല. പ​ക്ഷെ, ഉ​ള്ളി​ന്‍റെ ഉ​ള്ളി​ൽ ഞാ​നൊ​രു പാ​ർ​ട്ടി​ക്കാ​ര​നാ​ണ്. പാ​ർ​ട്ടി അ​ന്നു മ​ത്സ​രി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ എ​ത്തി​യ​തും തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ​തു കൊ​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്തി​നോ​ട് സ്നേ​ഹ​മു​ള്ള​തു കൊ​ണ്ടു​മാ​ണ്. ആ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​രു​വി​ക്ക​ര​യി​ൽ നി​ന്ന് മ​ത്സ​രി​ച്ച​ത്.


തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റ​റേ​ഷ​ന്‍റെ ക​വ​ടി​യാ​ർ വാ​ർ​ഡി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പ​രം ജി​ല്ല​ക്കാ​ര​നാ​ണ്. പ​ഠി​ച്ച​തും ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വാ​ർ​ഡ്. ഏ​റെ പ്രൗ​ഡി​യു​ള്ള സ്ഥ​ല​മാ​ണ്. ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. അ​തി​നാ​യി പ​ര​മാ​വ​ധി സീ​റ്റു​ക​ൾ പി​ടി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.


51 സീ​റ്റ് നേ​ടി ഒ​ന്നാ​മ​തെ​ത്തി കോ​ർ​പ​റേ​ഷ​ൻ പി​ടി​ക്കു​മെ​ന്ന പൂ​ർ​ണ​വി​ശ്വാ​സം കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നു​മു​ണ്ട്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന് സ്വാ​ധീ​ന​മു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ബി​ജെ​പി​ക്കും. എ​ന്നാ​ൽ ആ​ത്യ​ന്തി​ക​മാ​യി കോ​ണ്‍​ഗ്ര​സി​ന് വേ​രോ​ട്ട​മു​ള്ള മ​ണ്ണാ​ണ് തി​രു​വ​ന​ന്ത​പുര​ത്തി​ന്‍റേത്.
തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ വി​ക​സ​നം മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്ന​ത്. ജ​യി​ക്കാ​ൻ എ​ന്തു​കൊ​ണ്ടും പ​റ്റു​ന്ന മി​ക​ച്ച പാ​ന​ലാ​ണ് ഇ​പ്പോ​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശാ വ​ർ​ക്ക​ർ​മാ​ർ മു​ത​ൽ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ൾ മു​ത​ൽ ടെ​ക്കി​ക​ൾ വ​രെ കോ​ണ്‍​ഗ്ര​സ് ആ​ദ്യ​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ പ​രിഛേ​ദ​മാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു.

Tags : local nattuvishesham Sabarinathan

Recent News

Corehub Up