x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണി​ത-​ഭാ​ഷാ പ​ഠ​ന പോ​ഷ​ണ​ത്തി​ന് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ റി​വൈ​വ്ഗ​ണി​ത-​ഭാ​ഷാ പ​ഠ​ന പോ​ഷ​ണ​ത്തി​ന് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ റി​വൈ​വ്

വെബ് ഡെസ്ക്
Published: October 29, 2026 11:53 PM IST | Updated: October 29, 2026 11:53 PM IST

പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാമ​ങ്ക​രി: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​വും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ര്‍​ന്ന് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന റി​വൈ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ല്‍ വ​രു​ന്ന സ്കൂ​ളു​ക​ളി​ല്‍ എ​ല്‍​പി, യു​പി വി​ഭാ​ഗം കു​ട്ടി​ക​ളി​ലെ പ​ഠ​ന പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള​ള ഭാ​ഷാ-​ഗ​ണി​ത പ​രി​പോ​ഷ​ണ പ​രി​പാ​ടി​യാ​ണ് റി​വൈ​വ്.

പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ കൃ​ത്യ​വും നി​ര​ന്ത​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. പി​ന്തു​ണ കൂ​ടു​ത​ലാ​യി ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് റൂം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വേ​ണം. അ​താ​ണ് കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ നൂ​റു​ദി​ന ക​ർ​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ റി​വൈ​വ് ന​വ​ജീ​വ​നം എ​ന്ന പ​ദ്ധ​തി. 

കു​ട്ടി​ക​ളു​ടെ പ​ഠ​ന പ​രി​മി​തി ഒ​ഴി​വാ​ക്കു​ക, എ​ഴു​ത്തി​ലും വാ​യ​ന​യി​ലും ഉ​ള്ള അ​വ്യ​ക്ത​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പ​ഠ​ന പ​രി​മി​തി​ക്ക് ത​ൽ​സ​മ​യ പി​ന്തു​ണ ന​ൽ​കു​ക, പ​രി​മി​തി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് വ്യ​ക്തി​ഗ​ത പി​ന്തു​ണ​യും സാ​മ​ഗ്രി​ക​ളും ന​ൽ​കി പ​ഠ​ന​നി​ല ഉ​യ​ർ​ത്തു​ക, അ​ധ്യാ​പ​ക​ർ​ക്ക് പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​ൽ ശാ​ക്തീ​ക​ര​ണം ന​ൽ​കു​ക. എ​ന്നി​വ​യാ​ണ് റി​വൈ​വ് പ​ദ്ധ​തി ല​ക്ഷ്യം വെ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ബ് ജി​ല്ലാ ത​ല​ത്തി​ല്‍ എ​ല്‍​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കു​ള​ള ദ്വി​ദി​ന പ​രി​ശീ​ല​നം രാ​മ​ങ്ക​രി എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. 

രാ​മ​ങ്ക​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  ജോ​സി ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ത​നു​ജ ആ​ര്‍. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ളി​യ​നാ​ട് ബി​പി​സി ഷി​ഹാ​ബ് നൈ​ന, കു​ട്ട​നാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​ന്‍. അ​ബ്ദു​ള്‍ അ​സീ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍  ബേ​ബി ജോ​ര്‍​ജ്, രാ​മ​ങ്ക​രി എ​ന്‍​എ​സ്എ​സ് ഹൈ​സ്ക‍ൂ​ള്‍ എ​ച്ച്എം ജ്യോ​ത്സ​ന, റി​സോ​ഴ്സ് അ​ധ്യാ​പ​ക​രാ​യ എ​ലി​സ​ബ​ത്ത് സി. ​ജോ​യി, നി​ധി​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ർ​പി മാ​രാ​യ മേ​ഴ്സി ആ​ന്റ​ണി, കെ.​എ​സ്. വി​ജി​മോ​ള്‍, ര​മ്യാ ബാ​ബു എ​ന്നി​വ​ര്‍ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കും.

Tags :

Recent News

Corehub Up