x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നി​ർ​മാ​ണം വൈ​കുന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തേ​ക്കി​ൻ​കാ​ന​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു


Published: February 6, 2026 06:02 AM IST | Updated: February 6, 2026 06:02 AM IST

രാ​ജാ​ക്കാ​ട്: എ​ല്ല​ക്ക​ൽ- മു​ല്ല​ക്കാ​നം റോ​ഡ് നി​ർ​മാ​ണം വൈ​കി​​ക്കു​ന്ന​തി​നെ​തി​രേ റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​ക്കി​ൻ​കാ​ന​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി എ​ല്ല​ക്ക​ൽ മു​ത​ൽ മു​ല്ല​ക്കാ​നംവ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡും എ​ല്ല​ക്ക​ല്ലി​ൽ മു​തി​ര​പ്പു​ഴ​യാ​റി​ന് കു​റു​കെ പു​തി​യ പാ​ല​വും നി​ർ​മി​ക്കു​ന്ന​തി​നാ​യി 39 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണ്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തീ​രേ​ണ്ട പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്ന​തി​നാ​ലാ​ണ് പ്ര​ത്യ​ക്ഷ​സ​മ​രം ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ യോ​ഗം ചേ​ർ​ന്ന് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ ചെ​യ​ർ​പേ​ഴ്സ​നാ​യും വി.​കെ. മാ​ത്യു ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും മു​ല്ല​ക്കാ​നം - എ​ല്ല​ക്ക​ൽ റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ത്യ​ക്ഷ​സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് തേ​ക്കി​ൻ​കാ​നം ജം​ഗ്ഷ​നി​ൽ ഉ​പ​രോ​ധസ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​ര​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്നും സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ൽ താ​ഴെ ദൂ​ര​മാ​ണ് ഭാ​ഗി​ക​മാ​യി ടാ​ർ ചെ​യ്ത​ത്. പാ​ല​ത്തി​ന്‍റെ പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് തൂ​ണു​ക​ൾ ഉ​യ​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പാ​ലം പ​ണി​യും പ്ര​തി​സ​ന്ധി​യി​ലാ​വും.

യാ​ത്രാബ​സു​ക​ളും നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ളും ക​ട​ന്നു​പോ​കു​ന്ന മൂ​ന്നാ​ർ - തേ​ക്ക​ടി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ഈ ​റോ​ഡി​ലൂ​ടെ സ​ർ​വീ​സ് ബ​സ് ഓ​ടി​യി​ട്ട് മൂ​ന്നു വ​ർ​ഷ​മാ​യി. ഗ​വ.​ ഐടി​ഐ, സാ​ൻ​ജോ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഡ്മി​ഷ​നെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ വി.​കെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​പ​രോ​ധസ​മ​രം രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് സ്വാ​ഗ​ത​വും സ​മി​തി ക​ൺ​വീ​ന​ർ ബാ​ബു കൊ​ച്ചു​പു​ര ന​ന്ദി​യും പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ബി​ൻ സി. ​അ​ഗ​സ്റ്റിൻ, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗംടി.​എം. ര​തീ​ഷ്, സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ, ജോ​സ​ഫ് വ​ട്ടോ​ത്ത്, ജോ​ഷി ക​ന്യാ​ക്കു​ഴി, ബാ​ബു വെ​ട്ടി​ക്കാ​ട്ട്, അ​ജ​യ​ൻ മാ​ട​പ്പി​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Road blockade Thekkhinkanat

Recent News

Corehub Up