ആശുപത്രി വളപ്പില്‍ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിലെ കട്ടിംഗ്.
മാനന്തവാടി: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിലെ കട്ടിംഗ് രോഗികള്‍ക്ക് വിനയായി. വാഹനങ്ങള്‍ കട്ടിംഗ് കയറിയിറങ്ങുമ്പോള്‍ വലിയ പ്രയാസമാണ് രോഗികള്‍ അനുഭവിക്കുന്നത്. വാഹനങ്ങളിലെത്തുന്ന ഹൃദ്രോഗികള്‍, ഗുരുതരമായി പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും വെട്ടിച്ചെടുക്കേണ്ടിവരുന്നതും രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. കട്ടിംഗ് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും രോഗികളും ആവശ്യപ്പെടുന്നത്.