x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലാം​മൈ​ല്‍ - ക​ന്നു​കു​ഴി റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ല്‍; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍


Published: November 22, 2025 04:57 PM IST | Updated: November 22, 2025 04:57 PM IST

ഇ​ള​ങ്ങോ​യി: നാ​ലാം​മൈ​ല്‍ - ക​ന്നു​കു​ഴി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ റോ​ഡി​ല്‍ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. മ​ണി​മ​ല - കൊ​ടു​ങ്ങൂ​ര്‍ റോ​ഡി​നെ​യും ചാ​മം​പ​താ​ല്‍ - പൊ​ന്‍​കു​ന്നം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.

നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന ഇ​ള​ങ്ങോ​യി ഹോ​ളി ഫാ​മി​ലി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, ഹോ​ളി​ഫാ​മി​ലി യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ലേ​ക്കു​മു​ള്ള ഏ​ക ഗ​താ​ഗ​ത​മാ​ര്‍​ഗ​മാ​ണി​ത്. റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​ണ്.

റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ല​ത​വ​ണ അ​ധി​കാ​രി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​മേ​ഖ​ല​യി​ല്‍ ത​ന്നെ​യു​ള്ള നാ​ലാം മൈ​ല്‍ - ഇ​ള​ങ്ങോ​യി ക​ട​വ് റോ​ഡും ഉ​ള്ളാ​യം- കോ​ണേ​ക്ക​ട​വ് റോ​ഡും സാ​മാ​ന സ്ഥി​തി​യി​ലാ​ണ്.

അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. സ്‌​കൂ​ള്‍ ബ​സ് ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ഈ ​വ​ഴി എ​ത്ര​യും പെ​ട്ടെ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : local government poor road protest

Recent News

Corehub Up