x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പി​ടാ​ന്‍ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും


Published: June 28, 2026 11:04 PM IST | Updated: June 28, 2026 11:04 PM IST

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കു​ടി​വെ​ള​ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ തീ​രു​മാ​നം.

ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക​ളു​ടെ​യും ജി​ല്ലാ​ത​ല ജ​ല ശു​ചി​ത്വ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ഡി​എം എ​സ്. ശ്രീ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​ച്ച റോ​ഡു​ക​ളി​ലെ കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള​ള സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ‌

കു​ഴി​ച്ച വ​കു​പ്പു​ക​ള്‍​ത​ന്നെ അ​ത് മൂ​ടാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് ക​രാ​റു​കാ​ര്‍​ക്ക് കൃ​ത്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കി ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. കു​ഴി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ പൈ​പ്പി​ട്ട് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കു​ഴി​ക​ള്‍ മൂ​ടി​യ​ശേ​ഷം വേ​ണം അ​ടു​ത്ത ഭാ​ഗം കു​ഴി​ക്കാ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ഭൂ​ജ​ല വ​കു​പ്പ്, ജ​ല​നി​ധി എ​ന്നി​വ​യാ​ണ് ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ള്‍.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ 25,509 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 23,579 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കു​ള്ള ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ല്‍​പ്പി​ച്ചു. 13,859 ക​ണ​ക്‌​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. പൈ​നാ​വ് ഡി​വി​ഷ​നി​ല്‍ 28,381 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി. 18,970 ക​ണ​ക്‌​ഷ​നു​ക​ള്‍ ക​രാ​റു​കാ​രെ ഏ​ല്‍​പ്പി​ച്ചു. 6,761 ക​ണ​ക്‌​ഷ​നു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ട്ട​പ്പ​ന ഡി​വി​ഷ​നി​ല്‍ 1,79,829 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 1,70,309 ക​ണ​ക്‌​ഷ​നു​ക​ളു​ടെ ജോ​ലി​ക​ള്‍ ക​രാ​റു​കാ​രെ ഏ​ല്‍​പ്പി​ച്ചു. 13,978 ക​ണ​ക്‌​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ക​ട്ട​പ്പ​ന പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ല്‍ 22 ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ പ്ര​വൃ​ത്തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം പൂ​ര്‍​ത്തി​യാ​യി. 13 എ​ണ്ണം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലാ​ണ്. ജ​ല​നി​ധി​യു​ടെ കീ​ഴി​ല്‍ 3,946 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 3,602 ക​ണ​ക്‌​ഷ​നു​ക​ള്‍ ന​ല്‍​കി. ഭൂ​ജ​ല വ​കു​പ്പി​നു കീ​ഴി​ല്‍ 621 ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 485 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി.

മ​ഴ​ക്കാ​ല​ത്ത് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശു​ദ്ധീ​ക​ര​ണം ഉ​റ​പ്പാ​ക്കി​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : made passable Roads dug Nattuvishesham Districte news

Recent News

Corehub Up