x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചു


Published: June 19, 2026 06:34 AM IST | Updated: June 19, 2026 06:34 AM IST

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ടം പൂ​ര്‍​ണമാ​യി ഒ​ഴി​പ്പി​ച്ച് ന​ഗ​ര​സ​ഭ. ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​മ​ര​വി​ള ചെ​ക്പോ​സ്റ്റ് ജം​ഗ്ഷ​നു സ​മീ​പം ഇ​വ​ര്‍​ക്ക് ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി.

ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്തെ വ​ഴി​യോ​ര വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളു​യ​ര്‍​ന്നി​രു​ന്നു. സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും കാ​ല്‍​ന​ട​യാ​ത്ര​യ്ക്കും ത​ട​സമാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ണ്ടാ​യി​ട്ടും വി​വി​ധ ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ​ത്താ​ല്‍ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ന്നി​ല്ലാ​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക​യ​ല്ല ചെ​യ്ത​തെ​ന്നും ന​ഗ​ര​സ​ഭ ത​ന്നെ സ​ജ്ജ​മാ​ക്കി​യ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രി​ട​ത്തേ​യ്ക്ക് അ​വ​രെ മാ​റ്റി ക​ച്ച​വ​ടം തു​ട​രാ​നാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നു​മാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up