ജപമാലയുമായി യുവജനങ്ങള്‍ ഫാ. തോമസ് പുനമഠത്തിലിനൊപ്പം.
കരുവാരകുണ്ട്: എംസിവൈഎം നിലമ്പൂര്‍ മേഖല കരുവാരകുണ്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജപമാല നിര്‍മാണ പരിശീലന പരിപാടി നടത്തി. കരുവാരക്കുണ്ട് വീട്ടിക്കുന്ന് സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് പരിശീലനം നല്‍കിയത്.
നിലമ്പൂര്‍ മേഖലയിലെ എട്ട് ദൈവാലയങ്ങളില്‍ നിന്നായി 30ഓളം യുവജനങ്ങള്‍ പങ്കെടുത്തു. എംസിവൈഎം നിലമ്പൂര്‍ മേഖലാ ഡയറക്ടര്‍ ഫാ. തോമസ് പുനമഠത്തില് ഉദ്ഘാടനം ചെയ്തു. എംസി വൈഎം സഭാതല പ്രസിഡന്റ് ക്രിസ്റ്റി വര്‍ഗീസ്, മേഖലാ പ്രസിഡന്റ് നിജു ആന്‍ഡ്രൂസ്, ജെഫിന് ജോസ്, മേഖലാ സെക്രട്ടറി അനു ജോബി, ജിസ്ന ജോഷി, അനീറ്റ ഷാജി,സിസ്റ്റര്‍ സില്‍വി മാത്യു ഡിഎം എന്നിവര്‍ നേതൃത്വം നല്കി.
Tags : Rosary-making training NattuVishasham DistrictNews