x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ൾ കാ​ടു​മൂടി; വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 12, 2026 01:13 AM IST | Updated: October 12, 2026 01:13 AM IST

ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ത്ത് മ​രു​തും​മൂ​ട് ഭാ​ഗ​ത്ത് ടാ​പ്പിം​ഗ് നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ടു മൂ​ടിക്കിട​ക്കു​ന്ന ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ റ​ബ​ർ തോ​ട്ടം.

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: വ​ർ​ഷ​ങ്ങ​ളാ​യി ടാ​പ്പിം​ഗ് ന​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​ടു​ക​യ​റി മൂ​ടി​യ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക്ക​ളും പെ​റ്റു പെ​രു​കു​ന്നു. സ​മീ​പ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ ഇ​ഴ​ച​ന്തു​ശ​ല്യം രൂ​ക്ഷ​മാ​യി. മ​രു​തും​മൂ​ട് 36ാം മൈ​ൽ ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള എ​സ്റ്റേ​റ്റി​ന്‍റെ റ​ബ​ർ തോ​ട്ട​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ടാ​പ്പിം​ഗ് നി​ല​ച്ച് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്.

ജ​ന​വാ​സ മേ​ഖ​ല​യ്ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സ്‌​കൂ​ളി​നും സ​മീ​പ​ത്തു​ള്ള ഈ ​പ്ര​ദേ​ശം ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും കു​റു​ക്ക​ന്മാ​രു​ടെ​യും പെ​രു​മ്പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
റ​ബ​ർ തോ​ട്ടം കാ​ടു​മൂ​ടി​യ​തോ​ടെ പെ​റ്റു​പെ​രു​കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ൾ പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്നത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക് ചാ​ടു​ന്ന മൃ​ഗ​ങ്ങ​ളി​ൽ ത​ട്ടി വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ൽ പ​തി​വാ​യി​ട്ടു​ണ്ട്. മ​രു​തും​മൂ​ട്, 36ാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ത്തോ​ടെ​യാ​ണ് വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച കാ​ട്ടു​പ​യ​ർ വ​ള്ളി​ക​ളും മ​റ്റ് വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും ദേ​ശീ​യ​പാ​ത​യു​ടെ ന​ട​പ്പാ​ത​ക​ളി​ലേ​ക്ക് വ​ള​ർ​ന്നു ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ന്‍റെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

വ​ള​വു​ക​ൾ നി​റ​ഞ്ഞ പാ​ത​യി​ൽ കാ​ട് കാ​ര​ണം കാ​ഴ്ച ത​ട​സ​പ്പെ​ടു​ന്ന​ത് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

കൂ​ടാ​തെ എ​സ്റ്റേ​റ്റി​ൽ നി​ന്ന് ഉ​യ​ർ​ന്നു പൊ​ങ്ങി​യ കാ​ട്ടു​വ​ള്ളി​ക​ൾ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​ടി​ക്ക​ടി വൈ​ദ്യു​തി ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി കാ​ടുമൂടി​യ റ​ബ​ർ തോ​ട്ട​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ച്ച് പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up