x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ലെ ലൈ​ബ്ര​റി 2026 സാ​ഹി​ത്യ പു​ര​സ്‌​കാ​രം സ​ജ്‌​ന ഷാ​ജ​ഹാ​ന്


Published: April 5, 2026 05:35 AM IST | Updated: April 5, 2026 05:35 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ട്ടി​ലെ ലൈ​ബ്ര​റി 2026 ല്‍ ​ഏ​ര്‍​പ്പെ​ടു​ത്തി​യ ഓ​ര്‍​മ​ക്കു​റി​പ്പു​ക​ള്‍​ക്കു​ള്ള സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് സ​ജ്‌​ന ഷാ​ജ​ഹാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഞാ​വ​ല്‍​പ്പ​ഴ മ​ധു​ര​ങ്ങ​ള്‍, മ​ഴ എ​ന്നീ കൃ​തി​ക​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​രം. സ്‌​പെ​ഷ്യ​ല്‍ ജൂ​റി പു​ര​സ്‌​കാ​ര​ത്തി​ന് ആ​തി​ര അം​ഗി​ര​സ്, ഡോ. ​കെ.​എം. മ​ഞ്ജു​ള എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ട​ലാ​സ് തോ​ണി​ക​ള്‍, സൗ​ഹൃ​ദ​പ്പ​ട​ര്‍​പ്പി​ലൂ​ടെ ഒ​രു വാ​ക്‌​സ​ഞ്ചാ​രം എ​ന്നീ കൃ​തി​ക്കാ​ണ് ജൂ​റി പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. കൂ​ടാ​തെ വീ​ട്ടി​ലെ ലൈ​ബ്ര​റി​യു​ടെ മാ​ന​ദ​ണ്ഡ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഓ​രോ വീ​ടു​ക​ളി​ലും ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​വ​രി​ല്‍​നി​ന്നും പ​തി​നാ​റു പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ തു​ട​ങ്ങി​യ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന വേ​ദി​യി​ല്‍​വെ​ച്ച് ഇ​വ​രെ​യും പ്ര​ത്യേ​കം ആ​ദ​രി​ക്കും.

2026 ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍​ത​ന്നെ സാ​ഹി​ത്യ പു​ര​സ്‌​കാ​രം വീ​ട്ടി​ലെ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന പ്രൗ​ഢ​മാ​യ സാ​ഹി​ത്യ വേ​ദി​യി​ല്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തു​മെ​ന്ന് വീ​ട്ടി​ലെ ലൈ​ബ്ര​റി കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ റ​ഷീ​ദ് കാ​റ​ളം പ​റ​ഞ്ഞു.

Tags : nattu vishesham Sajna Shahjahan Literary Award

Recent News

Corehub Up