x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നു സ​മീ​പം മ​ണ​ൽഖ​ന​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്

വെബ് ഡെസ്ക്
Published: July 25, 2026 10:49 PM IST | Updated: July 25, 2026 10:49 PM IST

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന നി​ലം ഒ​രു​ക്ക​ൽ.

മു​ഹ​മ്മ: ദേ​ശീ​യ പാ​ത​യ്ക്കുവേ​ണ്ടി ജ​ല​സേ​ച​നവ​കു​പ്പ് അ​നു​മ​തി​യോ​ടെ വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ന​ട​ത്തു​ന്ന മ​ണ​ൽ ഖ​ന​നം പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം. ഖ​ന​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള സ്ഥ​ല പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന്‍റെ മു​ഖ്യ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോ​ട്ട് ജെ​ട്ടി​ക്ക് തെ​ക്ക് മേ​ഖ​ല​യി​ലാ​ണ് കാ​യ​ലി​ൽനി​ന്ന് എ​ടു​ക്കു​ന്ന മ​ണ​ൽ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ഒ​രു​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്ന​ത്.

കാ​യ​ൽ തീ​ര​ത്തോ​ട് ചേ​ർ​ന്ന സ്ഥ​ലം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ലോ​കോ​ത്ത​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കി പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നെ മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ മെ​ന​യു​ന്ന​തി​നി​ടെ​യാ​ണ് ദ്വീ​പി​നും കാ​യ​ൽ സ​മ്പ​ത്തി​നും ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പ്പി​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​ന് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​ൽനി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദ്വീ​പി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ക​ന​ത്ത ഭീ​ഷ​ണി​യാ​കു​മെ​ന്ന​തി​നാ​ൽ ഖ​ന​നം ഈ ​മേ​ഖ​ല​യി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​രു​ൺ മോ​ഹ​ൻ പ​റ​ഞ്ഞു. ജി​ല്ലാ കളക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ള​ക്കോ​ഴി​ച്ചി​റ​യി​ൽനി​ന്ന് അ​ഞ്ച​ര​ല​ക്ഷം ക്യു​ബി​ക് ട​ൺ മ​ണ​ൽ ശേ​ഖ​രി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ശേ​ഖ​രി​ച്ച​തോ​ടെ​യാ​ണ് അ​നു​മ​തി ഒ​ൻ​പ​തു ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി ന​ൽ​കി​യ​തെ​ന്നും അ​രു​ൺ മോ​ഹ​ൻ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Sand mining

Recent News

Corehub Up