സന്തോഷ് ട്രോഫി കേരള ടീം പരിശീലന ക്യാന്പ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ആരംഭിച്ചപ്പോൾ.
കണ്ണൂർ: ആസാമിൽ ജനുവരിയിൽ നടക്കുന്ന 79ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിലേക്കുള്ള കേരളാ ടീം പരിശീലന ക്യാന്പ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യഘട്ട ക്യാന്പാണ് കണ്ണൂരിൽ ആരംഭിച്ചിരിക്കുന്നത്. ഈ ക്യാന്പിൽ സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരിൽ നിന്ന് തെരഞ്ഞെടുത്ത 35 കളിക്കാരാണ് പങ്കെടുക്കുന്നത്.
രണ്ടാംഘട്ട ക്യാമ്പിൽ സൂപ്പർ ലീഗ് കേരളയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരെയും ഉൾപ്പെടുത്തും. പരിശീലന ക്യാന്പിന്റെ ഉദ്ഘാടന ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. പവിത്രൻ, ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ്, കെഎഫ്എ നിർവാഹക സമതിയംഗം എ.കെ ഷെരീഫ്, കണ്ണൂർ ഡിഎഫ്എ പ്രസിഡന്റ് വി.കെ. അബ്ദുൾ നിസാർ, സെക്രട്ടറി അശോക് കുമാർ, ടീം സ്പോൺസറായ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ കെ.പി.ഖാലിദ് എന്നിവർ പങ്കെടുത്തു.
Tags : Santosh Trophy nattuvisesham local news