x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​തീ​ശ​ൻ സ​ർ​ക്കാ​ർ വി​ക​സ​ന​വും ക​രു​ത​ലും ഉ​റ​പ്പാ​ക്കി: മ​റി​യം ഉ​മ്മ​ൻ

വെബ് ഡെസ്ക്
Published: October 11, 2026 11:41 PM IST | Updated: October 11, 2026 11:41 PM IST

അ​ടൂ​രി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക​യോ​ഗം മ​റി​യം ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ്ര​ഖ്യാ​പി​ച്ച ഓ​രോ കാ​ര്യ​വും ന​ട​പ്പാ​ക്കി വി. ​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് മ​റി​യം ഉ​മ്മ​ന്‍. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​വ​ര്‍​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​റി​യം ഉ​മ്മ​ന്‍.

നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നൊ​പ്പം ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വി​ക​സ​ന​വും ക​രു​ത​ലും സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രും ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് ഷെ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍, ഏ​ഴം​കു​ളം അ​ജു, ബി​ജി​ലി ജോ​സ​ഫ്, ബി​ജു വ​ര്‍​ഗീ​സ്, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ന്‍, റീ​ന സാ​മു​വ​ല്‍, ഇ.​എ. ല​ത്തീ​ഫ്, ജി​നു ക​ളീ​ക്ക​ല്‍, സി. ​കൃ​ഷ്ണ​കു​മാ​ര്‍, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ജി. ​മ​നോ​ജ്, റെ​ജി മാ​മ്മ​ന്‍, സ​ജി ദേ​വി, അ​നി​ത കീ​ഴൂ​ട്ട്, എ​ന്‍. രാ​ജേ​ന്ദ്ര​ന്‍ പി​ള്ള മോ​ളേ​ത്ത്, സു​ധ നാ​യ​ര്‍, ജോ​ബോ​യ് ജോ​സ​ഫ്, രാ​ഹു​ല്‍ കൈ​ത​യ്ക്ക​ല്‍, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ന്‍, വ​ഴു​വേ​ലി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വി. ​ഹ​രി ശ​ങ്ക​ര്‍, ച​ന്ദി​നി മോ​ഹ​ന്‍, വി​മ​ല മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up