x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സ​വാ​ന​ന്ത​ര വി​ഷാ​ദം അ​മ്മ​യ്‌​ക്കൊ​പ്പം പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: October 11, 2026 03:00 AM IST | Updated: October 11, 2026 03:00 AM IST

വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അ​മ്മ​യ്‌​ക്കൊ​പ്പം പ​ദ്ധ​തി ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെ​ന്‍റ​റി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: പ്ര​സ​വാ​ന​ന്ത​ര വി​ഷാ​ദ​രോ​ഗം അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ളെ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അ​മ്മ​യ്‌​ക്കൊ​പ്പം പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം. അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​ണ് ജി​ല്ല​യി​ല്‍ ആ​ര​ഭി​ച്ചി​ട്ടു​ള്ള​ത്. പ്ര​സ​വാ​ന​ന്ത​ര വി​ഷാ​ദം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെ​ന്‍ററി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ച്ചു.

പ്ര​സ​വാ​ന​ന്ത​ര വി​ഷാ​ദ​രോ​ഗം എ​ന്ന​ത് അ​മ്മ​യു​ടെ കു​റ്റ​മ​ല്ല. ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ഇ​ത് ഉ​ണ്ടാ​കു​ന്ന​ത്. അ​മ്മ​മാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ അ​നി​വാ​ര്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വ​നി​താ ന​യം സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷം ന​യം ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, എ​ഴു​ത്തു​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ജെ​ബി​ന്‍ ലോ​ലി​ത തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up