x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും


Published: January 11, 2026 05:59 AM IST | Updated: January 11, 2026 05:59 AM IST

വെ​ള്ളാ​രം​കു​ന്ന്: വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ് എ​സ് വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സം​യു​ക്ത​മാ​യി ന​ട​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റെ​ജി ടി. ​തോ​മ​സ്, ഹെ​ഡ്മി​സ്ട്രെ​സ് മി​നി ജോ​ണ്‍, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇ​ക്ക​ണോ​മി​ക്സ് അ​ധ്യാ​പ​ക​ൻ ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ആ​ൽ​ബി​ൻ പാ​റേ​ക്കാ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ സെ​ക്ര​ട്ട​റി പി.​വി. മോ​ൻ​സ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​നോ​യ് ന​ടു​പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ. ച​ന്ദ്ര​ശേ​ഖ​ര​ൻ, കൊ​ച്ചു​റാ​ണി ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് ക​ണി​പ​റ​ന്പി​ൽ, അ​ധ്യാ​പ​ക​രാ​യ സി​ജോ​യ് ജോ​ർ​ജ്, സെ​റീ​ന ജോ​സ​ഫ്, സ്കൂ​ൾ ലീ​ഡ​ർ ജോ ​മാ​ർ​ട്ടി​ൻ, സ്കൂ​ൾ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ റി​യാ റ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham School Annual Travel Conference

Recent News

Corehub Up