ചെങ്ങന്നൂർ എസ്ഐ രാകേഷ് പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: ചെറിയനാട് സെന്റ് ജോസഫ് സ്കൂൾ കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണച്ചടങ്ങ് പ്രൗഢഗംഭീരമായി. ചെങ്ങന്നൂർ എസ്ഐ രാകേഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. ഭാരവാഹികൾക്കുള്ള ബാഡ്ജുകളും ചുമതലകളും പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആശാ ബെന്നൻ കൈമാറി. ഫാ. മേരിദാസൻ പ്രസംഗിച്ചു.