മുണ്ടേരി എംആർപിഎല്ലിന്റെ പമ്പിൽ തീപിടിച്ച സ്കൂട്ടർ.
മുണ്ടേരി: പെട്രോൾ പമ്പിലെത്തിയ സ്കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ അപകടം. ഇന്നലെ വൈകുന്നേരം 6.15ന് മുണ്ടേരി എംആർപിഎല്ലിന്റെ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ സ്കൂട്ടറിൽ നിന്നാണ് ആദ്യം പുക ഉയർന്നത്. തുടർന്ന് തീ പടരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതതോടെ സ്കൂട്ടർ റോഡിലേക്ക് തള്ളി മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്.'
കുടുക്കിമൊട്ടയിലെ ഗിരീശന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags : Scooter catches nattuvisesham local news