മറ്റത്തൂര്‍: വാസുപുരം വീട്ടിച്ചോടിനു സമീപം മിനിലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. വാസുപുരം വെള്ളായിക്കുടത്ത് നാരായണന്‍നായരുടെ മകന് അപ്പു(ഗോപി-67)യാണ് മരിച്ചത്.
രാവിലെ 11 ഓടെയാണ് അപകടം. കൊടകര പോലീസ് മേല്‍നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: അഡ്വ. അജയ്, അനീഷ്. മരുമക്കള്‍: ഗോപിക, അഡ്വ. ഷാലു.
Tags : Scooter passenger dies appu death