എടക്കര: സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട കടയുടമയുടെ സ്കൂട്ടർ പട്ടാപ്പകൽ മോഷണം പോയി. പാലുണ്ട വളവിൽ വെസ്റ്റ് കോണ്ക്രീറ്റ് പ്രൊഡക്ടസ് എന്ന സ്ഥാപനം നടത്തുന്ന കെ.കെ. അഭിലാഷിന്റെ കെഎൽ 71 സി 9621 നന്പർ ആക്ടീവയാണ് ഇന്നലെ മോഷണം പോയത്.
രാവിലെ പത്തരയോടെയാണ് സംഭവം. മോഷ്ടാവ് സൂകട്ടറുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. അഭിലാഷ് നൽകിയ പരാതിയിൽ എടക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് സ്കൂട്ടറുമായി നാടുകാണിച്ചുരം വഴി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയതായി എടക്കര പോലീസ് അറിയിച്ചു.
Tags : nattu vishesham Scooter theft