x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാ​മ​തും സി.ആ​ർ. മ​ഹേ​ഷ്


Published: May 5, 2026 06:50 AM IST | Updated: May 5, 2026 06:50 AM IST

ക​രു​നാ​ഗ​പ്പ​ള്ളി : ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും യു​ഡി​എ​ഫ് ത​രം​ഗം. വീ​ണ്ടും സി.​ആ​ർ.​മ​ഹേ​ഷ്. ഓ​രോ പ്രാ​വ​ശ്യ​വും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പിച്ചു സ്വ​ന്തം മ​ണ്ഡ​ലം കൈ​യ്ക്കൂ​ള്ളി​ൽ ഭ​ദ്ര​മാ​ക്കിയിരിക്കുകയാണ് മ​ഹേ​ഷ്. ക​രു​നാ​ഗ​പ്പ​ളി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യ്ക്കാ​പ്പം ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം, ഓ​ച്ചി​റ, ത​ഴ​വാ, തൊ​ടി​യൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ​ നി​യ​മ​സ​ഭാ​മ​ണ്ഡ​ലം 2011ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ​യി​ലെ സി. ​ദി​വാ​ക​ര​ൻ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു.

2016ലെ ​കേ​ര​ള നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി സി​പി​ഐ​യി​ലെ ആ​ർ. രാ​മ​ച​ന്ദ്ര​ൻ വി​ജ​യി​ച്ചു. 2021 മു​ത​ൽ നി​യ​മ​സ​ഭ​യി​ൽ​കോ​ൺ​ഗ്ര​സി​ലെ സി.​ആ​ർ. മ​ഹേ​ഷാ​ണ് ഈ ​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​ക്കു​റി​യും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് മ​ഹേ​ഷ് നേ​ടി​യെ​ടു​ത്ത​ത്. സി​.ആ​ർ. മ​ഹേ​ഷ് 26,618 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.

Tags : nattu vishesham Second time C.R. Mahesh

Recent News

Corehub Up